121

Powered By Blogger

Monday, 3 February 2020

പേരിൽ നാടൻമുട്ട;കിട്ടുന്നത് നിറംമാറ്റിയത്

കോയമ്പത്തൂർ: ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധിച്ച് നാടൻ കോഴിമുട്ട തിരഞ്ഞെടുക്കുന്നവർ ശ്രദ്ധിക്കുക, നാടൻമുട്ടയെന്നപേരിൽ വിപണിയിലെത്തുന്നതിൽ നിറംമാറ്റിയ കോഴിമുട്ടകളും. കേരളത്തിലേക്ക് വൻതോതിൽ കോഴിമുട്ടയെത്തുന്ന തമിഴ്നാട്ടിൽനിന്നുതന്നെയാണ് ഈ നിറം കലർന്ന തട്ടിപ്പും. നിറംമാറ്റി മുട്ട വിപണിയിൽ നാടനെന്നപേരിൽ എത്തിക്കുന്ന വിവരം ലഭിച്ചതോടെ കോയമ്പത്തൂരിൽ ആറ് സ്ഥലങ്ങളിലായി നടത്തിയ പരിശോധനയിൽ 3,900 മുട്ടകൾ കഴിഞ്ഞദിവസം കണ്ടെത്തി. ഭക്ഷ്യസുരക്ഷാ-നിലവാര അതോറിറ്റി ഉദ്യോഗസ്ഥൻ തമിഴ്ശെൽവന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇറച്ചിയും മുട്ടയും കൂടുതൽ വിറ്റുപോവുന്ന ഞായറാഴ്ചയാണ് വ്യാജ നാടൻമുട്ടയും കൂടുതലെത്തുന്നത്. അതുകൊണ്ട് ഞായറാഴ്ചയായിരുന്നു പരിശോധന. രാസവസ്തുക്കൾ, ചായപ്പൊടിയുടെ കറ തുടങ്ങിയവ ഉപയോഗിച്ചാണ് നിറം മാറ്റുന്നത്. ലഗോൺ മുട്ടക്കോഴിയിടുന്ന വെള്ളമുട്ടകളാണ് വിപണിയിൽ കൂടുതലുമെത്തുന്നത്. ദക്ഷിണേന്ത്യയിലെ പ്രധാന മുട്ട ഉത്പാദകകേന്ദ്രമായ തമിഴ്നാട്ടിൽനിന്നാണ് കേരളത്തിലേക്കുൾപ്പെടെ മുട്ടയെത്തുന്നത്. ഇവിടെനിന്ന് വൻതോതിൽ കയറ്റുമതിയുമുണ്ട്. കയറ്റുമതിക്ക് മുട്ടകൾക്ക് നിശ്ചിത തൂക്കം ആവശ്യമാണ്. തൂക്കം കുറവുള്ള മുട്ടകൾ തരംതിരിച്ച് മാറ്റും. ഇതാണ് തട്ടിപ്പുകാർ ഉപയോഗിക്കുന്നത്. തൂക്കവും വലിപ്പവും കുറവുള്ളവയാണ് നാടൻ കോഴിമുട്ടകൾ. നാമക്കലിൽനിന്നും സേലത്തുനിന്നും മറ്റും വലിപ്പം കുറഞ്ഞ മുട്ടകൾ വാങ്ങി നിറംമാറ്റിയാണ് നാടൻമുട്ട എന്നപേരിൽ ഇടനിലക്കാർ വിപണിയിലെത്തിക്കുന്നത്. വിപണയിലുള്ള സൽപേരിന് കളങ്കമുണ്ടാവുമെന്നതിനാൽ പ്രധാന മുട്ട ഉത്പാദകരൊന്നും ഇത്തരം തട്ടിപ്പ് നടത്താറില്ല. അഞ്ചുരൂപയ്ക്ക് വെള്ളമുട്ട വിൽക്കുമ്പോൾ നാടൻമുട്ടയെന്ന പേരിൽ ഏഴും എട്ടും രൂപയ്ക്കാണ് നിറംമാറ്റിയ മുട്ട വിൽക്കുന്നത്. കടയിൽനിന്ന് വാങ്ങുമ്പോൾ ഉപഭോക്താവിന് ഈ തട്ടിപ്പ് എളുപ്പത്തിൽ കണ്ടുപിടിക്കാനാവില്ല. എന്നാൽ, കുറച്ചുനേരം വെള്ളത്തിലിട്ടാൽ നിറം ഇളകിവരുന്ന തരത്തിലുള്ള വ്യാജൻമാരുമുണ്ട്. വ്യാജനെ തിരിച്ചറിയാനുള്ള ഒരു വഴിയും അതാണ്. ഉയർന്നവില കൊടുത്തിട്ടും നാടൻമുട്ടയുടെ ഗുണമുണ്ടാവില്ല എന്നതാണ് നിറംമാറ്റിയ മുട്ടയുടെ പ്രശ്നം.

from money rss http://bit.ly/2Sb3iSc
via IFTTT