121

Powered By Blogger

Wednesday, 12 May 2021

ഏപ്രിലിൽ തൊഴിലില്ലായ്മ നിരക്ക് എട്ടുശതമാനത്തിലേയ്ക്ക് കുതിച്ചു

രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഏപ്രിലിൽ കുത്തനെ ഉയർന്നു. മാർച്ചിലെ 6.5ശതമാനത്തിൽനിന്ന് ഏപ്രിലിൽ 8ശതമാനമായാണ് വർധിച്ചത്. എംപ്ലോയ്മന്റ് നിരക്കാകട്ടെ 37.6ശതമാനത്തിൽനിന്ന് 36.8ലേക്ക് താഴുകയുംചെയ്തു. വിവിധയിടങ്ങളിൽ ലോക്ഡൗൺ പ്രഖ്യാപിച്ചത് തൊഴിലിനെ ബാധിച്ചെങ്കിലും രാജ്യത്തെ സമ്പദ്ഘടനയ്ക്ക് മതിയായ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ കഴിയാതെപോയി എന്നുവേണം കണക്കാക്കാനെന്ന് സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യൻ ഇക്കണോമി വിലയിരുത്തുന്നു. അതോടൊപ്പം അടച്ചിടൽ ജനങ്ങൾക്ക് തൊഴിൽ തേടുന്നതിന് തടസ്സമാകുകയുംചെയ്തു. തൊഴിലാളികളുടെ എണ്ണത്തിൽ ഏപ്രിലിൽ 11 ലക്ഷത്തിന്റെ കുറവാണുണ്ടായത്. ഇതോടെ തൊഴിൽ ചെയ്യുന്ന മൊത്തംപേരുടെ എണ്ണം 73.5 ലക്ഷമായി കുറയുകയുംചെയ്തു. കാർഷികമേഖലയിലാണ് തൊഴിൽ നഷ്ടം കൂടുതലുണ്ടായത്. ലോക്ഡൗൺ അല്ല ഇതിന് കാരണമെന്നും സിഎംഐഇയുടെ ഡാറ്റ വ്യക്തമാക്കുന്നു. ദിവസക്കൂലിക്കാരുടെയും ചെറുകിട വ്യാപാരികളുടെയും ഇടയിൽ രണ്ടുലക്ഷേപേർക്കെങ്കിലും തൊഴിൽ നഷ്ടമായി. ശമ്പളവരുമാനക്കാരായ 34 ലക്ഷം പേർക്കും ഏപ്രിലിൽ ജോലി പോയി. തുടർച്ചയായി മൂന്നാമത്തെ മാസമാണ് തൊഴിലില്ലായ്മ നിരക്ക് വർധിക്കുന്നത്.

from money rss https://bit.ly/3hklh6R
via IFTTT