121

Powered By Blogger

Tuesday, 17 September 2019

10 വര്‍ഷക്കാലയളവില്‍ 20ലേറെ ഫണ്ടുകള്‍ നല്‍കിയത് നാലിരട്ടിയിലേറെ നേട്ടം

കഴിഞ്ഞ ഒരുവർഷത്തെ ആദായ കണക്ക് പരിശോധിക്കുമ്പോൾ 90 ശതമാനം മ്യൂച്വൽ ഫണ്ടുകളും നഷ്ടത്തിലാണെന്നുകാണാം. രണ്ടുവർഷത്തെ നേട്ടത്തിന്റെ കണക്കുനോക്കിയാലും ആശക്കുവകയില്ല. 56 ശതമാനം ഫണ്ടുകളും ഈ ഗണത്തിൽപ്പെടും. മൂന്നുവർഷത്തെ കണക്കുനോക്കിയാലോ മൂന്നിലൊന്ന് ഫണ്ടുകൾ നഷ്ടത്തിലാണെന്നുകാണം. ഇക്കാരണങ്ങൾക്കൊണ്ടുതന്നെ സമ്പത്ത് സ്വരുക്കൂട്ടാൻ മ്യൂച്വൽ ഫണ്ടുകൾ യോജിച്ചതല്ലെന്ന് നിങ്ങൾ കരുതുന്നുണ്ടോ? ഒന്നും രണ്ടും മുന്നും വർഷത്തെ കണക്കൊക്കെ അവിടെ നിൽക്കട്ടെ, ദീർഘകാലയളവിൽ പണപ്പെരുപ്പത്തെ അതിജീവിക്കാൻ കഴിയുന്ന നേട്ടം നൽകാൻ കഴിയുന്നവയാണ് ഫണ്ടുകളെന്ന് ഇപ്പോഴും വ്യക്തമാണ്. അഞ്ചുവർഷത്തെ നേട്ടക്കണക്കുപരിശോധിക്കുമ്പോൾ മൂന്നുഫണ്ടുകൾ നിക്ഷേപകർക്ക് ഇരട്ടി ആദായം നൽകിയതായി കാണാം. മിറ അസെറ്റ് എമേർജിങ് ബ്ലുചിപ് ഫണ്ട്, എസ്ബിഐ സ്മോൾ ക്യാപ് ഫണ്ട്, ആദിത്യ ബിർള സൺലൈഫ് ബാങ്കിങ് ആന്റ് ഫിനാൻഷ്യൽ സർവീസസ് ഫണ്ട് എന്നിവയാണവ. ഇക്കാലയളവിൽ നാല് ഫണ്ടുകൾ മാത്രമാണ് നെഗറ്റീവ് റിട്ടേൺ നൽകിയത്. കഴിഞ്ഞ ആറുവർഷത്തെ ആദായം പരിശോധിച്ചാൽ മൂന്ന് ഫണ്ടുകൾ നിക്ഷേപകർക്ക് നാലിരട്ടി നേട്ടം നൽകിയതായി കാണാം. 17 ഓഹരി അധിഷ്ഠിത ഫണ്ടുകൾ ഈ കാലയളവിൽ നൽകിയത് മൂന്നിരട്ടിയിലേറെ നേട്ടമാണ്. മിഡ് ക്യാപ്, സ്മോൾ ക്യാപ് വിഭാഗത്തിൽപെട്ടവയാണ് ഇത്രയും നേട്ടംനൽകിയ ഫണ്ടുകളിലേറെയും. (കൂടുതൽ റിസ്ക് എടുത്താൽ ദീർഘകാലയളവിൽ കൂടുതൽ നേട്ടം ലഭിക്കുമെന്നതിന് ഉദാഹരണമാണീ ഫണ്ടുകൾ). ആറുവർഷക്കാലയളവിൽ 238 ഫണ്ടുകളിൽ 172 ഫണ്ടുകൾ നിക്ഷേപകന് ഇരട്ടി ആദായം നൽകി. 238 ഫണ്ടുകളിൽ ഒരൊറ്റ ഫണ്ടുപോലും ഈകാലയളവിൽ നെഗറ്റീവ് റിട്ടേൺ നൽകിയില്ല. ഇനി പത്തുവർഷത്തെ കണക്കുനോക്കാം. 2009 സെപ്റ്റംബറിൽ നടത്തിയ നിക്ഷേപത്തിന്മികച്ച ആദായമാണ് ഫണ്ടുകൾ നൽകിയത്. 2008ലെ തകർച്ചക്കുശേഷം തിരിച്ചുകയറുന്ന സമയമായിരുന്നു അത്. നിക്ഷേപകരെപ്പോലും അത്ഭുതപ്പെടുത്തുന്ന നേട്ടമാണ് ഈകാലയളവിൽ ചില ഫണ്ടുകൾ നൽകിയത്. കാനാറ റൊബേക്കോ ഏമേർജിങ് ഇക്വിറ്റീസ്, ആദിത്യ ബിർള എസ്എൽ എംഎൻസി ഫണ്ട്, ഐസിഐസിഐ പ്രൂഡൻഷ്യൽ എഫ്എംസിജി ഫണ്ട് എന്നിവ അഞ്ചിരട്ടി നേട്ടമാണ് നിക്ഷേപകന് സമ്മാനിച്ചത്. 18ഓളം ഓഹരി ഫണ്ടുകൾ ഈകാലയളവിൽ നാലിരട്ടിയിലേറെ നേട്ടം നിക്ഷേപകന് നൽകി. 63 പദ്ധതികൾ മൂന്നിരട്ടിയിലേറെയും നേട്ടം നിക്ഷേപകന് സമ്മാനിച്ചു. ലാർജ് ക്യാപ്, മിഡ് ക്യാപ്, മൾട്ടി ക്യാപ്, ലാർജ് ആന്റ് മിഡ് ക്യാപ്, സ്മോൾ ക്യാപ്, ടാക്സ് സേവിങ്, സെക്ടറൽ ആന്റ് തീമാറ്റിക്, ഡിവിഡന്റ് യീൽഡ്, കോൺട്ര ഫണ്ട്, ഫോക്കസ്ഡ് ഫണ്ട് തുടങ്ങിയവയാണ് ആദായ നിരക്ക് പരിശോധിക്കുന്നതിന് പരിഗണിച്ചത്. ശ്രദ്ധിക്കാൻ: ഫണ്ടുകൾ മുൻകാലങ്ങളിൽ നൽകിയ നേട്ടം ഭാവിയിൽ ആവർത്തിക്കണമെന്നില്ല. സെക്ടറൽ ആന്റ് തീമാറ്റിക് ഫണ്ടുകൾനിക്ഷേപത്തിന് ശുപാർശ ചെയ്യുന്നില്ല. സ്മോൾ ക്യാപ്, മിഡ് ക്യാപ് ഫണ്ടുകളിലെ നിക്ഷേപത്തിനും നഷ്ടസാധ്യത കൂടുതലാണ്. എസ്ഐപിയായി നിക്ഷേപിച്ചാൽ നഷ്ടസാധ്യത കുറച്ച് കൂടുതൽ നേട്ടമുണ്ടാക്കാം.

from money rss http://bit.ly/34THfVu
via IFTTT