121

Powered By Blogger

Friday, 12 June 2020

അവസാന മണിക്കൂറില്‍ കുതിച്ചു; സെന്‍സെക്‌സ് 242 പോയന്റ് നേട്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 242.52 പോയന്റ് നേട്ടത്തിൽ 33780.89ലും നിഫ്റ്റി 70.90 പോയന്റ് ഉയർന്ന് 9972.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1224 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1226 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 150 ഓഹരികൾക്ക് മാറ്റമില്ല. വ്യാപാരം ആരംഭിച്ചപ്പോൾതന്നെ സെൻസെക്സ് 700ലേറെപോയന്റ് നഷ്ടത്തിലായിരുന്നു. ദിനവ്യാപാരത്തിൽ ഏറ്റവുംതാഴ്ന്ന നിലവാരത്തിൽനിന്ന് 1,433 പോയന്റാണ് സെൻസെക്സ് കുതിച്ചത്. എംആൻഡ്എം, ബജാജ് ഫിനാൻസ്, ഹീറോ മോട്ടോർകോർപ്, റിലയൻസ്, ടാറ്റ സ്റ്റീൽ, മാരുതി സുസുകി, ഏഷ്യൻ പെയിന്റ്സ്, സൺ ഫാർമ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഐടിസി, എച്ച്സിഎൽ ടെക്, ടിസിഎസ്, എൻടിപിസി, ആക്സിസ് ബാങ്ക്, ഇൻഫോസിസ് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഓട്ടോ വിഭാഗം സൂചിക മൂന്നുശതമാനത്തോളം ഉയർന്നു. മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ഒരുശതമാനത്തോളം നേട്ടമുണ്ടാക്കി. ഐടി ഓഹരികളാണ് സമ്മർദംനേരിട്ടത്. Sensex recovers 1,433 pts from days low, ends 243 pts higher

from money rss https://bit.ly/2B4xnhb
via IFTTT