121

Powered By Blogger

Friday, 12 June 2020

പൊറോട്ട റൊട്ടിയല്ല; 18ശതമാനം ജിഎസ്ടി ഈടാക്കാമെന്ന ഉത്തരവിനെതിരെ പ്രതിഷേധം

പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കാമെന്ന കർണാടക അതോറിറ്റി ഫോർ അഡ്വാൻഡ്സ് റൂളിങിന്റെ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം. പൊറോട്ട റൊട്ടിയല്ലാത്തതിനാൽഅഞ്ചുശതമാനമല്ല 18 ശതമാനമാണ് ജിഎസ്ടി ഈടാക്കേണ്ടതെന്നാണ് എഎആറിന്റെ ഉത്തരവ്. തിന്നാൻ തയ്യാർ വിഭവങ്ങളുണ്ടാക്കുന്ന ഐഡി ഫ്രഷ് ഫുഡ് എന്ന സ്വകാര്യ സ്ഥാപനം പൊറോട്ട റൊട്ടിവിഭാഗത്തിൽപ്പെട്ട ഭക്ഷ്യ ഉത്പന്നമാണെന്ന് വാദിക്കുന്നു. ഇക്കാര്യത്തിൽ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് സമീപിച്ചപ്പോഴാണ് ഇത്തരത്തിൽ ഉത്തരവുണ്ടായത്.ചപ്പാത്തിയെപ്പോലെ പരിഗണിച്ച് പൊറോട്ടയെ അഞ്ച് ശതമാനം ജിഎസ്ടി വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇഡലി, ദോശ, പൊറോട്ട, തൈര്, പനീർ തുടങ്ങിയ വിഭവങ്ങൾ നിർമിക്കുന്ന കമ്പനിയാണ് ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐഡി ഫ്രഷ്. വീറ്റ് പൊറോട്ടയ്ക്കും മലബാർ പൊറോട്ടയ്ക്കും റോട്ടിക്കുള്ളതുപോലെ അഞ്ചുശതമാനം ജിഎസ്ടിയാണ് വേണ്ടതന്നാണ് ഇവരുടെ നിലപാട്. പൊറോട്ടയ്ക്കെതിരെയുള്ള വിവേചനത്തിനെതിരെ സോഷ്യൽമീഡിയയിൽ പ്രതിഷേധം വ്യാപകമാകുകയാണ്. കേരളത്തിൽനിന്നുള്ളവർ ഫുഡ് ഫാസിസം എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. പൊറോട്ടയും ബീഫും തങ്ങളുടെ ഇഷ്ടവിഭവമാണെന്ന് ഇവർ വാദിക്കുന്നു. 5% GST for Rotis and 18% GST for Porotta?! This discrimination should end right now. Say No to Food Fascism! You dont get to decide what we should eat! #HandsOffPorotta pic.twitter.com/Y59zjkdT6q — The Saudade Guy🌹 (@arunrajpaul) June 12, 2020 18% GST ON PAROTAS 5% GST ON ROTI People ask Govt :- why Such a big injustice. Finance minister - because I dont eat parotas.#HandsOffPorotta — umang bansal (@bansal655) June 12, 2020 New GST ruling, Roti/Chapatti : 5% GST Porotta : 18% GST "Parota" is not "Roti" because unlike rotis which are ready to eat, Porotas need to be heated before consumption. GST Authorities under the aegis of Ld. FM are working overtime to make tax regime simpler & uncomplicated. — Abhishek Singhvi (@DrAMSinghvi) June 12, 2020

from money rss https://bit.ly/2UC11Sd
via IFTTT