121

Powered By Blogger

Tuesday, 7 April 2020

ഓഹരി വിപണിയിലെ കുതിപ്പിനുപിന്നിലെ നാലുകാരണങ്ങള്‍

കൊറോണ വൈറസിനെ നിഷ്പ്രഭമാക്കിയാണ് ചൊവാഴ്ച ഓഹരി സൂചികകൾ കുതിച്ചത്. വ്യാപാരം ആരംഭിച്ചതുമുതൽ മുന്നോട്ടുതന്നെയായിരുന്ന സെൻസെക്സ് ഒടുവിൽ 8.97 ശതമാനം നേട്ടത്തിൽ 30,000ന് മുകളിലും നിഫ്റ്റി 8.76 ശതമാനം ഉയർന്ന് 8792ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എല്ലാ വിഭാഗങ്ങളിലെ സൂചികകളും മികച്ച നേട്ടമുണ്ടാക്കി. ബാങ്ക്, ഊർജം എന്നീ വിഭാഗങ്ങളിലെ സൂചികകൾ 10 ശതമാനത്തിലേറെ നേട്ടമുണ്ടാക്കി. വിപണിയുടെ പെട്ടെന്നുള്ള നേട്ടത്തിനുപിന്നിലെ നാലുകാരണങ്ങൾ ഏഷ്യൻ വിപണികളിലെ മുന്നേറ്റം ന്യൂയോർക്കിലും യൂറോപ്പിലും കോവിഡ് നിയന്ത്രണ വിധേയമായതായ വാർത്തകൾ വാൾസ്ട്രീറ്റും പ്രതിഫലിച്ചു. നിക്കി രണ്ടുശതമാനവും സ്ട്രെയ്റ്റ് ടൈംസ് നാലുശതമാനവും ഹാങ്സെങ് രണ്ടുശതമാനവും കോസ്പി 1.77ശതമാനവും ഷാങ്ഹായ് രണ്ടുശതമാനവും നേട്ടമുണ്ടാക്കി. പരിധി ഉയർത്തിയതും നേട്ടമായി വിവിധ വിഭാഗങ്ങളിലുള്ള ഓഹരികളിൽ വിദേശികൾക്കുള്ള നിക്ഷേപ പരിധി ഉയർത്തിയത് ഗുണകരമായി. വിദേശ നിക്ഷേപകർക്ക് ഇത് കൂടുതൽ സാധ്യതകൾ തുറന്നുനൽകി. മരുന്നുകമ്പനികളുടെ നിയന്ത്രണം 24 മരുന്നുകളുടെയും അവയുടെ കൂട്ടുകളുടെയും കയറ്റുമതി നിയന്ത്രണം നീക്കിയത് ഫാർമ കമ്പനികൾക്ക് നേട്ടമായി. കോവിഡ് ബാധയെതുടർന്ന് കഴിഞ്ഞമാസമാണ് മരുന്നുകളുടെ കയറ്റുമതിക്ക് നിയന്ത്രണംകൊണ്ടുവന്നത്. താഴ്ന്ന വിലയിൽ മികച്ച ഓഹരികൾ മികച്ച ഓഹരികൾ താഴ്ന്ന നിലവാരത്തിലെത്തിയപ്പോൾ വാങ്ങാൻ നിരവധി നിക്ഷേപകർ താൽപര്യം പ്രകടിപ്പിച്ചു. 30 ശതമാനമാണ് ഓഹരി സൂചികകൾ ഇതിനകം കൂപ്പുകുത്തിയത്. ഇത് മികച്ച അവസരമായി നിക്ഷേപകർ കരുതി.

from money rss https://bit.ly/34mcQQ6
via IFTTT