121

Powered By Blogger

Tuesday, 7 April 2020

മോറട്ടോറിയം ലഭിക്കാന്‍ അപേക്ഷിക്കണോ? വിവിധ ബാങ്കുകള്‍ നല്‍കിയ നിര്‍ദേശങ്ങള്‍ അറിയാം

മോറട്ടോറിയം ആവശ്യമുണ്ടോ ഇല്ലയോ എന്ന് ബാങ്കുകളും ധനകാര്യസ്ഥാനങ്ങളും വായ്പയെടുത്തവരോട് ചോദിച്ചുതുടങ്ങി. ചില ബാങ്കുകൾ മോറട്ടോറിയം ആനുകൂല്യത്തിനായി അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലെങ്കിൽ അക്കൗണ്ടിൽനിന്ന് പണംപിടിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. മറ്റുചില ബാങ്കുകളാകട്ടെ അറിയിച്ചില്ലെങ്കിലും ആനുകൂല്യം നൽകാൻ സന്നദ്ധരുമാണ്. നിങ്ങളുടെ ബാങ്ക് ഏതുരീതിയിലാണ് മോറട്ടോറിയത്തെ കൈകാര്യം ചെയ്യുന്നതെന്ന് അറിയാം: എസ്ബിഐ-ഉപഭോക്താവ് ആവശ്യപ്പെട്ടാൽമാത്രം നൽകും-അതിനായി ഇ-മെയിൽ അയയ്ക്കാം. ഐഡിബിഐ ബാങ്ക്-എല്ലാവർക്കും മോറട്ടോറിയത്തിന്റെ ആനുകൂല്യം ലഭിക്കും-ആവശ്യമില്ലാത്തവർ moratorium@idbi.co.in-എന്ന് വിലാസത്തിൽ അറിയിക്കണം. കാനാറ ബാങ്ക്-ആനുകൂല്യം ആവശ്യപ്പെട്ടാൽമാത്രം-ബാങ്ക് അയയ്ക്കുന്ന എസ്എംഎസിന് മറുപടിയായി NO അയച്ചാൽ ഇഎംഐ പിടിക്കുന്നത് നിർത്തും. 8422004008 ആണ് മൊബൈൽ നമ്പർ. എസ്എംഎസ് ലഭിക്കാത്തവർ retailbankingwing@canarabank.com എന്ന മെയിലിലേയ്ക്ക് അയയ്ക്കണം. ഐഡിഎഫ്സി ഫെസ്റ്റ് ബാങ്ക്-ഗ്രാമീണ മേഖലയിലുള്ളവർക്കും കർഷകർക്കും ആവശ്യപ്പെട്ടില്ലെങ്കിലും മോറട്ടോറിയം ലഭിക്കും. മറ്റുള്ളവർ ആവശ്യപ്പെട്ടാൽമാത്രം നൽകും-ഇതിനായി 8007010908 എന്ന മൊബൈലിലേയ്ക്ക് എസ്എംഎസ് വഴി അപേക്ഷിക്കണം. help@idfcfirstbank.com ലേയ്ക്കും ഇ-മെയിൽ അയയ്ക്കാം. ഐസിഐസിഐ ബാങ്ക്-ഇരുചക്ര വാഹന വായ്പയ്ക്കും ബിസിനസ്, കാർഷിക, സ്വർണ വായ്പകൾക്കും അറിയിച്ചില്ലെങ്കിലും മോറട്ടോറിയം ലഭിക്കും. മറ്റ് വായ്പകളെടുത്തവർ അറിയിച്ചാൽമാത്രമെ ആനുകൂല്യം ലഭിക്കൂ-അതിനായി ബാങ്കിന്റെ വെബ്സൈറ്റിൽപോയി മോറട്ടോറിയത്തിന് അർഹമാണോയെന്ന് പരിശോധിക്കാം. തുടർന്ന് എസ്എംഎസ്, ഇ-മെയിൽ വഴി ആനുകൂല്യം നേടുകയോ വേണ്ടെന്നുവെയ്ക്കുകയോ ചെയ്യാം. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ-എല്ലാവർക്കും ആനുകൂല്യം ലഭിക്കും-ഇഎംഐ അടയ്ക്കാൻ താൽപര്യമുള്ളവർ ബാങ്കുമായി ബന്ധപ്പെടണം. യൂക്കോ ബാങ്ക്-എല്ലാവർക്കും ആനുകൂല്യം ലഭിക്കും- ഇഎംഐ അടയ്ക്കാൻ താൽപര്യമുള്ളവർ ബാങ്കുമായി ബന്ധപ്പെടണം. ബാങ്ക് ഓഫ് ബറോഡ-ഉപഭോക്താവ് ആവശ്യപ്പെട്ടാൽമാത്രം ആനുകൂല്യം-മോറട്ടോറിയം ആവശ്യപ്പെട്ട് ഇ-മെയൽ അല്ലെങ്കിൽ കത്ത് അയയ്ക്കണം. വായ്പയെടുത്തവർക്ക് വിവരങ്ങൾതേടി ബാങ്ക് എസ്എംഎസും അയയ്ക്കുന്നുണ്ട്. ഫെഡറൽ ബാങ്ക്-അഞ്ചുകോടി രൂപവരെ ബിസിനസ് വായ്പയെടുത്തവർക്കും കാർഷികം, മൈക്രോ ലെൻഡിങ്, ഗോൾഡ് ലോൺ എന്നിവ എടുത്തവർക്കും ആവശ്യപ്പെടാതെതന്നെ ആനുകൂല്യം ലഭിക്കും. അഞ്ചുകോടിക്കുമുകളിലുള്ള ബിസിനസ് വായ്പയെടുത്തവരും മറ്റ് വായ്പയെടുത്തവരും മോറട്ടോറിയത്തിനുവേണ്ടി ആവശ്യപ്പെടണം-കാർഷികം, മൈക്രോ ലെൻഡിങ്, ഗോൾഡ് ലോൺ എന്നിവയെടുത്തവർക്ക് ആനുകൂല്യം വേണ്ടെങ്കിൽ option@federalbank.co.in എന്ന മെയിലിൽ വിവരം അറിയിക്കണം. എച്ച്ഡിഎഫ്സി ബാങ്ക്-ഉപഭോക്താവ് ആവശ്യപ്പെട്ടാൽമാത്രംആനുകൂല്യം-022 50042333, 022 50042211 എന്ന നമ്പറുകളിൽ വിളിച്ച് ആവശ്യപ്പെടാം. ബാങ്ക് വെബ്സൈറ്റുവഴിയും ഇതിന് സൗകര്യമുണ്ട്. കൊട്ടക് മഹീന്ദ്ര ബാങ്ക്-ആവശ്യപ്പെട്ടാൽമാത്രം-അതിനായി pay.later@kotak.com വഴി ആവശ്യപ്പെടണം. ബജാജ് ഫിൻസർവ്-ആവശ്യപ്പെട്ടാൽമാത്രം-അതിനായി wecare@bajajfinserv.in-ലേയ്ക്ക് ഇമെയിൽ ചെയ്യുക. പിഎൻബി ഹൗസിങ്-ആവശ്യപ്പെട്ടാൽമാത്രം-വെബ്സൈറ്റിലെ ലിങ്ക് വഴി അപേക്ഷിക്കാം. അല്ലെങ്കിൽ 56161ലേയ്ക്ക് എസ്എംഎസ് അയയ്ക്കുകയോ ഇ-മെയിൽ അയയ്ക്കുകയോ 8743950000 ലേയ്ക്ക് മിസ്കോൾ ചെയ്യുകയോ വേണം. ഇന്ത്യബുൾസ് ഹൗസിങ്-ആവശ്യപ്പെട്ടാൽമാത്രം-ഇതിനായി വെബ്സൈറ്റിലെ ലിങ്ക് ഉപയോഗിക്കാം. അല്ലെങ്കിൽ covid19emi@indiabulls.comലേയ്ക്ക് ഇ-മെയിൽ അയയ്ക്കുക. പഞ്ചാബ് ആൻഡ് സിന്റ് ബാങ്ക്-ആവശ്യപ്പെടാതെതന്നെ ആനുകൂല്യം ലഭിക്കും-മോറട്ടോറിയം ആവശ്യമില്ലെങ്കിൽ 8652634668 ലേയ്ക്ക് NO എന്ന് എസ്എംഎസ് അയയ്ക്കുക. എച്ച്എസ്ബിസി ബാങ്ക്-ആവശ്യപ്പെട്ടാൽമാത്രം-https://bit.ly/2yJ31A1 എന്ന ലിങ്ക് വഴി അറിയിക്കാം. ആക്സിസ് ബാങ്ക്-ഗോൾഡ് ലോൺ, കെസിസി ലോൺ, ഫാർമർ ലോൺ, മൈക്രോ ഫിനാൻസ് ലോണുകൾ, കമ്മോഡിറ്റി ലോൺ, ട്രാക്ടർ ലോൺ, കമേഴ്സ്യൽ വെഹിക്കിൾ ലോൺ, കൺസ്ട്രക്ഷൻ എക്യുപ്മെന്റ് ലോൺ, ബിസിനസ് ലോൺ തുടങ്ങിയവയ്ക്ക് ആവശ്യപ്പെട്ടാൽമാത്രമേ ആനുകൂല്യം ലഭിക്കൂ-ആവശ്യപ്പെടാതെതന്നെ ആനുകൂല്യം ലഭിക്കുമോയെന്നറിയാൻ ബാങ്കിന്റെ വെബ്സൈറ്റ് നോക്കുക. തുടർന്ന് ബാങ്കിന് എസ്എംഎസ് അയയ്ക്കുകയോ ഇ-മെയിൽ ചെയ്യുകയോ വേണം. ബാങ്ക് ഓഫ് ഇന്ത്യ-ആവശ്യപ്പെടാതെ ആനുകൂല്യം ലഭിക്കും- ഇഎംഐ തുടർന്നും അടയ്ക്കണമെങ്കിൽ ബാങ്കുമായി ബന്ധപ്പെടുക. വിവരങ്ങൾക്ക് കടപ്പാട്: പൈസബസാർഡോട്ട്കോം.

from money rss https://bit.ly/2RhQoCh
via IFTTT