121

Powered By Blogger

Friday, 15 May 2020

ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

മുംബൈ: ഓഹരി സൂചികകൾ നേരിയ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെൻസെക്സ് 25.16 പോയന്റ് താഴ്ന്ന് 31097.73ലും നിഫ്റ്റി 5.90 പോയന്റ് നഷ്ടത്തിൽ 9136.85ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1068 കമ്പനികളുടെ ഓഹരികൽ നേട്ടത്തിലും 1208 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 176 ഓഹരികൾക്ക് മാറ്റമില്ല. എംആന്റ്എം, സീ എന്റർടെയ്ൻമെന്റ്, ആക്സിസ് ബാങ്ക്, യുപിഎൽ, ഭാരതി ഇൻഫ്രടെൽ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നഷ്ടമുണ്ടാക്കിയത്. വേദാന്ത, ഭാരതി എയർടെൽ, ബിപിസിഎൽ, ഏഷ്യൻ പെയിന്റ്സ്, ടാറ്റ സ്റ്റീൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലുമായിരുന്നു. വാഹനം, ബാങ്ക്, ഐടി, ഫാർമ വിഭാഗങ്ങളിലെ ഓഹരികളാണ് സമ്മർദംനേരിട്ടത്. ലോഹം, ഊർജം, അടിസ്ഥാനസൗകര്യവികസനം എന്നീ മേഖലകളിലെ ഓഹരികളിൽ വാങ്ങൽതാൽപര്യം പ്രകടമായിരുന്നു. Sensex, Nifty end flat after volatile trade

from money rss https://bit.ly/3dRivkH
via IFTTT