121

Powered By Blogger

Friday, 15 May 2020

2043വരെ ഒരു ഇന്ത്യന്‍ കമ്പനിയ്ക്കും ട്രില്യണ്‍ ഡോളര്‍ ക്ലബില്‍ അംഗമാകാനാവില്ല

2043വരെ ഒരു ഇന്ത്യൻ കമ്പനിയ്ക്കും ട്രില്യൺ ഡോളർ(ഒരു ലക്ഷംകോടി ഡോളർ) ക്ലബിൽ ഇടംനേടാനാവില്ല. ടെക്നോളജി ഭീമനായ ഗൂഗിളിനോടൊപ്പം ആപ്പിളും മൈക്രോസോഫ്റ്റും 2021ഓടെ ഒരു ട്രില്യൺ ഡോളർ മൂല്യം മറികടക്കും. ബിസിനസ് സോഫ്റ്റ് വെയർ താരതമ്യ സൈറ്റായ കംപാരിസണിന്റെ വിലിയിരുത്തലാണിത്. നിലവിൽ 665 ബില്യൺ മൂല്യമുള്ള ഫേസ്ബുക്ക് 2022ഓടെ ക്ലബിൽ അംഗമാകും. വാറൻ ബഫറ്റിന്റെ ബെർക്ക്ഷെയർ ഹാത് വെയും ക്രഡിറ്റ് കാർഡ് കമ്പനിയായ വിസയും 2023ഓടെ ഒരു ട്രില്യൺ മൂല്യം മറികടക്കും. നിലവിലെ ആസ്തി വിലയിരുത്തിയാൽ, ആമസോൺ സ്ഥാപകനും സിഇഒയുമായ ജെഫ് ബെസോസാകും ലോകത്തെ ആദ്യത്തെ ട്രില്യണയർ. 2026ൽ 62-ാമത്തെ വയസ്സിലാകും ബെസോസ് ഈ നേട്ടംകൈവരിക്കുക. നിലവിൽ ലോകത്തതന്നെ ഏറ്റവും സമ്പന്നനായ വ്യക്തിയാണ് ജെഫ് ബെസോസ്. ഫേസ്ബുക്ക് സ്ഥാപകനായ മാർക്ക് സക്കർബർഗായിരിക്കും ട്രില്യൺ ഡോളർ ക്ലബിൽ അംഗമാകാൻ സാധ്യതയുള്ള രണ്ടാമൻ. 51-ാംവയസ്സിൽ അദ്ദേഹത്തിന് ഈനേട്ടം കൈവരിക്കാനാകും. 2033ഓടെ 75-ാംവയസ്സിൽ റിലയൻസിന്റെ സിഇഒആയ മുകേഷ് അംബാനിയും ഈ സ്ഥാനം കരസ്ഥമാക്കും. ആലിബാബയുടെ ജാക് മ 2030ൽ 65-ാംവയസ്സാകുമ്പോൾ ട്രില്യണയറാകുമെന്നും കംപാരിസൺ പറയുന്നു. റിലയൻസ്, എൻടിപിസി, എച്ച്ഡിഎഫ്സി, ടിസിഎസ് എന്നീ ട്രില്യൺ രൂപമമൂല്യമുള്ള കമ്പനികളെക്കുറിച്ചൊന്നും റിപ്പോർട്ടിൽ പരമർശമില്ല.

from money rss https://bit.ly/2T7R3r0
via IFTTT