121

Powered By Blogger

Friday, 15 May 2020

സ്വദേശി ഉത്പന്നങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ഒരുക്കാൻ ബാബാ രാംദേവ്

മുംബൈ: സ്വദേശി ഉത്പന്നങ്ങൾക്കായി ഇ-കൊമേഴ്സ് പ്ലാറ്റ്ഫോം ഒരുക്കാനായി ബാബാ രാംദേവിൻറെ പതഞ്ജലി ഗ്രൂപ്പ് തയ്യാറെടുക്കുന്നു. 'ഓർഡർമി' എന്ന പ്ലാറ്റ്ഫോമിൽ പതഞ്ജലി ആയുർവേദ ഉത്പന്നങ്ങളും ഇന്ത്യൻ ഉത്പന്നങ്ങൾ വിൽക്കുന്ന പ്രാദേശിക ഷോപ്പുകളും കോർത്തിണക്കാനാണ് കന്പനി ലക്ഷ്യമിടുന്നത്. ഓർഡർപ്രകാരം മണിക്കൂറുകൾക്കകം ഉത്പന്നങ്ങൾ വീടുകളിലെത്തിക്കാനാണ് പതഞ്ജലി ലക്ഷ്യമിടുന്നത്. ഉത്പന്നവിപണനത്തിനുപുറമേ 24 മണിക്കൂർ ഓൺലൈൻ വൈദ്യസഹായവും യോഗയും ഈ പ്ലാറ്റ്ഫോമിൽ ലഭ്യമാക്കാനും ആലോചനയുണ്ട്. രണ്ടാഴ്ചയ്ക്കുള്ളിൽ ഇതിനായുള്ള പ്ലാറ്റ്ഫോം തയ്യാറാകുമെന്നാണ് വിവരം. ആൻഡ്രോയിഡ്, ഐ.ഒ.എസ്. പ്ലാറ്റ്ഫോമുകളിൽ ആപ്പുകൾ അവതരിപ്പിക്കും. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളിൽ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ സൗജന്യമായി വിതരണം ചെയ്യാനും ഈ പ്ലാറ്റ്ഫോമിലൂടെ ലക്ഷ്യമിടുന്നു. പദ്ധതിസംബന്ധിച്ച് പതഞ്ജലി ചീഫ് എക്സിക്യുട്ടീവ് ആചാര്യ ബാലകൃഷ്ണ സ്ഥിരീകരിച്ചിട്ടുണ്ട്.

from money rss https://bit.ly/2yZJziE
via IFTTT