121

Powered By Blogger

Sunday, 2 February 2020

ആദായ നികുതി: പഴയതോ പുതിയതോ ഏതാണ് മെച്ചം?

കൂട്ടലുകളുടെയും കിഴിക്കലുകളുടെയും ദിനങ്ങളായിരുന്നു ഞായറാഴ്ച. ആദായ നികുതി പുതിയത് സ്വീകരിക്കണോ? പഴയത് തുടരണോ? മാധ്യമങ്ങളും സോഷ്യൽ മീഡിയയും പുറത്തുവിട്ട കണക്കുകളും വിവിധ നികുതി സ്ലാബുകളിലുള്ളവർ നൽകേണ്ടിവരുന്ന നികുതികളും വിശകലനം ചെയ്ത് ഒന്നും മനസിലാകാതെ പലരും പിൻവാങ്ങി. പഴയതോ പുതിയതോ? ആദായ നികുതി നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനുപകരം സങ്കീർമമാക്കുകയാണ് ബജറ്റ് പ്രഖ്യാപനത്തിലൂടെ ധനമന്ത്രി ചെയ്തത്. പുതിയതോ പഴയതോ ഏത് സ്വീകരിക്കണമെന്ന സംശയത്തിലാണ് നികുതി ദായകർ. ഓരോരുത്തരും വ്യത്യസ്ത വരുമാനക്കാരായതിനാൽ പഴയ നിരക്കിലും പുതിയ നിരക്കിലും നികുതി കണക്കാക്കി കുറവ് ഏതെന്ന് കണ്ടെത്തി തിരഞ്ഞെടുക്കകുയെന്നതാണ് ഉചിതം. പുതിയ നികുതി സ്ലാബുകളിലേയ്ക്ക് മാറുന്നവർ പിന്നീടുള്ള വർഷങ്ങളിലും നിർബന്ധമായും അത് തുടരേണ്ടിവരുമെന്നകാര്യം മറക്കേണ്ട. ഈ സാഹചര്യത്തിൽ നികുതിയിളവുകളും കിഴിവുകളുമായി 2.5 ലക്ഷം രൂപയെങ്കിലും പ്രയോജനപ്പെടുത്താൻ കഴിയുമെങ്കിൽ പഴയ സ്ലാബിൽതന്നെ തുടരുന്നതാണ് ഉത്തമം. എങ്ങനെയെന്ന് നോക്കാം 2.5 ലക്ഷം രൂപവരെയുള്ള വരുമാനത്തിനാണ് നികുതിയൊഴിവുള്ളത്. ശമ്പളവരുമാനക്കാർക്ക് 50,000 രൂപ സ്റ്റാന്റേഡ് ഡിഡക് ഷനും ലഭിക്കും. അതിന് നിക്ഷേപത്തിന്റെയൊന്നും ആവശ്യമില്ല. ബാക്കിയുള്ള രണ്ടുലക്ഷത്തിനുകൂടി ഇളവ് കണ്ടെത്തിയാൽമതി. 80 സി പ്രകാരം 1.50 ലക്ഷം രൂപവരെയാണ് ഇളവ് ലഭിക്കുക. 50,000 രൂപയിൽകൂടുതൽ വീട്ടുവാടക അലവൻസ് ഒഴിവ് ലഭിക്കുമെങ്കിൽ 2.50 ലക്ഷത്തിലെത്തിക്കാം. അതുമല്ല, ഭവനവായ്പ പലിശ, 50,000 രൂപവരെയുള്ള എൻപിഎസ് നിക്ഷേപം എന്നിവയിലേതെങ്കിലുമുണ്ടെങ്കിൽ പുതിയ സ്ലാബിലേയ്ക്ക് മാറുന്നത് നിങ്ങൾക്ക് ഗുണകരമാകില്ല. മറ്റ് നിരവധി ചെലവുകളും നികുതി ഇളവിനായി പരിഗണിക്കാം. രണ്ടുകുട്ടികൾക്കുവരെയുള്ള ട്യൂഷൻ ഫീസ് പോലുള്ളവ 80സി വകുപ്പിൽ ഉൾപ്പെടുത്താം. ലൈഫ് ഇൻഷുറൻസ്- ഹെൽത്ത് ഇൻഷുറൻസ് പ്രീമിയം, വിദ്യാഭ്യാസ വായ്പ പലിശ, വീട്ടുവാടക, ഭവനവായ്പ എന്നിങ്ങനെ പോകുന്നു കിഴിവുകൾ. ഇതെല്ലാം പരിഗണിക്കുമ്പോൾ എല്ലാംകൂടി രണ്ടര ലക്ഷമെങ്കിലും നിങ്ങൾക്ക് കിഴിവുചെയ്യാനുണ്ടെങ്കിൽ പഴയ സ്ലാബിൽ തുടരുന്നതുതന്നെയാകും ഉചിതം. നിക്ഷേപങ്ങളൊന്നും നടത്താനില്ല, കിഴിവുകളുമില്ല എങ്കിൽ പുതിയ രീതി തിരഞ്ഞെടുക്കാം. അത്തരക്കാർക്ക് ബജറ്റ് പ്രഖ്യാപനം ഗുണകരമാണ്. തൽക്കാലം അതവിടെ നിൽക്കട്ടെ ഇനിയും വ്യക്തതവരാത്ത ഒരുപാടുകാര്യങ്ങളുള്ളതിനാൽ തൽക്കാലം കണക്കുകൂട്ടലുകൾക്ക് വിരമാമിടുന്നതാകും ആശയക്കുഴപ്പമുണ്ടാക്കുന്നതിലും നല്ലത്. 2020 ഏപ്രിലിൽ തുടങ്ങുന്ന സാമ്പത്തിക വർഷത്തേയ്ക്കുള്ള ആദായ നികുതി ബാധ്യതയാണിത്. നടപ്പ് സാമ്പത്തിക വർഷത്തെ ആദായ നികുതിയിളവുകൾക്കുള്ള നിക്ഷേപം നടത്താനുള്ള അവസാന തിയതി 2020 മാർച്ച് 31 ആണെന്ന് ഓർക്കുക. ശമ്പള വരുമാനക്കാരാണെങ്കിൽ നേരത്തെതന്നെ നിക്ഷേപം നടത്തി അതിന്റെ രേഖകൾ ഓഫീസിൽ നൽകേണ്ടിവരും. അല്ലെങ്കിൽ നികുതി പിടിച്ചശേഷമായിരിക്കും അടുത്തമാസം ശമ്പളം കയ്യിൽകിട്ടുക. Income Tax: Which is Better, Old or New?

from money rss http://bit.ly/2Sb93iU
via IFTTT