121

Powered By Blogger

Tuesday, 2 February 2021

നിഫ്റ്റി ക്ലോസ് ചെയ്തത് 14,600ന് മുകളില്‍: സെന്‍സെക്‌സിലെ നേട്ടം 1,197 പോയന്റ്

മുംബൈ: ഓഹരി സൂചികകൾ രണ്ടാംദിവസവും കുതിച്ചതോടെ നിഫ്റ്റി 14,600ന് മുകളിലെത്തി. ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനങ്ങളാണ് ചൊവാഴ്ചയും വിപണിയെ സ്വാധീനിച്ചത്. സെൻസെക്സ് 1,197.11 പോയന്റ് നേട്ടത്തിൽ 49,797.72ലും നിഫ്റ്റി 366.70 പോയന്റ് ഉയർന്ന് 14,647.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇയിലെ 1727 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 1165 ഓഹരികൾ നഷ്ടത്തിലുമായിരുന്നു. 170 ഓഹരികൾക്ക് മാറ്റമില്ല. വ്യാപാരത്തിനിടെ ഒരുവേള സെൻസെക്സ് 50,000ത്തിന് മുകളിലെത്തിയിരുന്നു. രണ്ട് വ്യാപാര ദിനങ്ങളിലായി 3,500ലേറെ പോയന്റാണ് സെൻസെക്സ് ഉയർന്നത്. ആഗോള വിപണികളിലെ നേട്ടവും സൂചികകൾക്ക് കരുത്തേകി. വിവിധ രാജ്യങ്ങളിലെ സമ്പദ്ഘടനകൾ ഉയർത്തെഴുന്നേൽപിന്റെ സൂചനകൾ പ്രകടിപ്പിച്ചതോടെ റീട്ടെയിൽ നിക്ഷേപകർ വിപണിയിൽ സജീവമായി ഇടപ്പെട്ടു. ടാറ്റ മോട്ടോഴ്സ്, ശ്രീ സിമെന്റ്സ്, അൾട്രടെക് സിമെന്റ്, എസ്ബിഐ, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. എച്ച്ഡിഎഫ്സി ലൈഫ്, ബജാജ് ഫിൻസർവ്, ഹീറോ മോട്ടോർകോർപ്, ടൈറ്റാൻ കമ്പനി, ഹിന്ദുസ്ഥാൻ യുണലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമായിരുന്നു. ഒട്ടേറെ ഓഹരികൾ 52 ആഴ്ചയിലെ ഉയർന്ന നിലവാരത്തിലെത്തുകയുംചെയ്തു. ബാങ്ക്, വാഹനം, അടിസ്ഥാന സൗകര്യവികസനം തുടങ്ങിയ മേഖലകളിലെ ഓഹരികൾ 3 മുതൽ 4ശതമാനംവരെ കുതിച്ചു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 1-2ശതമാനം ഉയർന്നു. Budget-rally extends on D-St; Sensex surges 1,197 pts

from money rss https://bit.ly/2MN8kW5
via IFTTT