121

Powered By Blogger

Tuesday, 2 February 2021

ചൈനീസ് സംരംഭക നേതാക്കളുടെ പട്ടികയില്‍നിന്ന് ജാക് മാ പുറത്ത്

ബെയ്ജിങ്: ചൈനീസ് സംരംഭക നേതാക്കളുടെ പട്ടികയിൽനിന്ന് ഔദ്യോഗിക സർക്കാർ മാധ്യമങ്ങൾ ആലിബാബ സ്ഥാപകൻ ജാക് മായെ ഒഴിവാക്കി. രാജ്യത്ത് സാങ്കേതിക വിപ്ലവം കൊണ്ടുവന്നതിന് പ്രശംസനീയമായ പങ്കാളിത്തംവഹിച്ച ബിസിനസുകാരെ പ്രശംസിക്കുന്ന ഒന്നാംപേജിലെ റിപ്പോർട്ടിൽനിന്നാണ് ഷാങ്ഹായ് സെക്യൂരിറ്റീസ് ന്യൂസ് ജാക്ക് മായെ ഒഴിവാക്കിയത്. മൊബൈൽ യുഗത്തെ മാറ്റിയെഴുതിയവരുടെ പട്ടികയിൽ പോണി മായുടെ പേര് പ്രസിദ്ധീകരിച്ചിട്ടുമുണ്ട്. ഹുവായ് ടെക്നോളജീസിന്റെ റെൻ ഷെങ്ഫെയ്, ഷവോമി കോർപ്പറേഷന്റെ ലീ ജൻ, ബിവൈഡിയുടെ വാങ് ചുവാൻഫു എന്നിവരും പട്ടികയിലുണ്ടെന്ന് ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു. മാസങ്ങളോളം പൊതുവേദിയിൽ പ്രത്യക്ഷപ്പെടാതിരുന്ന ജാക് മാ ഈയിടെയാണ് ഗ്രാമീണ അധ്യാപകരുടെ ഓൺലൈൻ ചടങ്ങിൽ പങ്കെടുത്തത്. അതിന്റെ വീഡിയോയാണ് പ്രചരിച്ചത്. അധ്യാപകരെ വീഡിയോയിൽ അഭിന്ദിക്കുന്നുണ്ടെങ്കിലും ഏറെക്കാലത്തെ അജ്ഞാതവാസത്തെക്കുറിച്ച് പരമാർശിച്ചില്ല. ചൈനയിലെ സാമ്പത്തിക നിയന്ത്രണത്തെ പ്രസംഗത്തിൽ വിമർശിച്ചതിനുപിന്നാലെയാണ് കഴിഞ്ഞവർഷം ഒക്ടോബർ 24മുതൽ അദ്ദേഹത്തെ കാണാതായത്. വിമർശനത്തിനുപിന്നാലെ ചൈനീസ് റെഗുലേറ്റർമാർ ആന്റ് ഗ്രൂപ്പിനും ആലിബാബയ്ക്കുമെതിരെ അന്വേഷണവും പ്രഖ്യാപിച്ചു. ആന്റ് ഗ്രൂപ്പിന്റെ പ്രഖ്യാപിക്കാനിരുന്ന 37 ബില്യൺ ഡോളർ ഐപിഒ താൽക്കാലികമായി നിർത്തിവെയ്ക്കുകയുംചെയ്തു. ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ അംഗമായ മാ 2019ൽ ആലിബാബയുടെ ചെയർമാൻ സ്ഥാനമൊഴിഞ്ഞിരുന്നു. ഡയറക്ടർ ബോർഡ് അംഗമായ അദ്ദേഹം നിലവിൽ കമ്പനിയുടെ ഉപദേഷ്ടാവാണ്.

from money rss https://bit.ly/3trgFzF
via IFTTT