121

Powered By Blogger

Monday, 1 February 2021

ഇപിഎഫിലെ അധിക നിക്ഷേപത്തിനും യുലിപിനും ആദായനികുതി: വിശദാംശങ്ങള്‍ അറിയാം

ജനകീയമായ രണ്ട് നിക്ഷേപ പദ്ധതികളിലെ മൂലധനനേട്ടത്തിന്മേൽ ഇനി ആദായനികുതി ബാധകമാകും. ഇപിഎഫിലെ അധികവിഹിതത്തിനുംയുലിപിലെ നിക്ഷേപത്തിനുമാണ് ആദായനികുതി ഏർപ്പെടുത്തിയത്. നിലവിൽ ഇപിഎഫിലെയും യുലിപിലെയും കാലവധിയെത്തുമ്പോൾ ലഭിക്കുന്ന മൂലധനനേട്ടത്തിന് നികുതി നൽകേണ്ടതില്ലായിരുന്നു. ഇതോടെ മ്യൂച്വൽ ഫണ്ടിലേതിന് സമാനമായ നികുതി നിരക്ക് യുലിപിനും ബാധകമായി. ഓഹരി നിക്ഷേപത്തിനും മ്യൂച്വൽ ഫണ്ടിനും 2018ലെ ബജറ്റിൽ മൂലധനനേട്ടനികുതി കൊണ്ടുവന്നപ്പോൾ യുലിപിനെ അതിൽ ഉൾപ്പെടുത്തിയിരുന്നില്ല. ബജറ്റിലെ പ്രഖ്യാപന പ്രകാരം ഇപിഎഫിൽ കൂടുതൽ വിഹിതം അടയ്ക്കുന്നവർക്ക് പലിശ വരുമാനത്തിന്മേൽ നികുതി നൽകേണ്ടിവരും. വർഷം 2.5 ലക്ഷം രൂപയിൽക്കൂടുതൽ തുക നിക്ഷേപിക്കുന്നവർക്കാണ് ഇത് ബാധകം. ഏപ്രിൽ ഒന്നുനുശേഷമുള്ള നിക്ഷേപത്തിന്മേലാണ് നികുതി ചുമത്തുക. സാധാരണ ഇപിഎഫ് നിക്ഷേപകരെയല്ല, നികുതിയില്ലാത്ത വരുമാനം ഭാവിയിൽ ലഭിക്കുന്നതിനുവേണ്ടി ഇപിഎഫിലേയ്ക്ക് സാധാരണ അടയ്ക്കുന്ന വിഹിതത്തിനുപുറമെ വിപിഎഫായി കൂടുതൽ നിക്ഷേപിക്കുന്നവരെയാണിത് ബാധിക്കുക. വർഷത്തിൽ 2.5 ലക്ഷത്തിൽക്കൂടുതൽ പ്രീമിയം അടയ്ക്കുന്ന യുലിപുകൾക്കാണ് മൂലധനനേട്ടത്തിന്മേൽ നികുതി ബാധകമാക്കിയത്. നിലവിൽ മ്യൂച്വൽ ഫണ്ടുകൾക്കും ഓഹരി നിക്ഷേപത്തിനുമുള്ള അതേനികുതിയാണ് ഇവിടെയും ഈടാക്കുക. അതായത് കാലാവധിയെത്തുമ്പോൾ ലഭിക്കുന്ന മൂലധനനേട്ടത്തിന്മേൽ ഒരുലക്ഷം രൂപ കിഴിച്ചുള്ള തുകയ്ക്ക് 10 ശതമാനം നികുതിയും സെസുമാണ് നൽകേണ്ടിവരിക. ഫെബ്രുവരി ഒന്നിനുശേഷം എടുക്കുന്ന യുലിപ് പോളിസികൾക്കാണിത് ബാധകം.

from money rss https://bit.ly/3cvImRJ
via IFTTT