121

Powered By Blogger

Monday, 1 February 2021

ബജറ്റ് റാലിയില്‍ വിപണി: സെന്‍സെക്‌സില്‍ 734 പോയന്റ് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി സൂചികകളിൽ ബജറ്റ് റാലി തുടരുന്നു. വ്യാപാരം ആരംഭിച്ചയുടനെ നിഫ്റ്റി 14,500കടന്നു. 734 പോയന്റാണ് സെൻസെക്സിലെ നേട്ടം. 1.51ശതമാനം ഉയർന്ന് 49,334ലിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 220 പോയന്റ് നേട്ടത്തിൽ 14,501ലുമെത്തി.ആഗോള വിപണികളിലെനേട്ടവും രാജ്യത്തെ സൂചികകളെ തുണച്ചു. ബിഎസ്ഇയിലെ 1027 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 171 ഓഹരികൾ നഷ്ടത്തിലുമാണ്. 46 ഓഹരികൾക്ക് മാറ്റമില്ല. ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഫിനാൻസ്, യുപിഎൽ, എസ്ബിഐ, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, വിപ്രോ, ഗ്രാസിം, ഒഎൻജിസി, ടെക് മഹീന്ദ്ര, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ഹീറോ മോട്ടോർകോർപ്, ഹിന്ദുസ്ഥാൻ യുണിലിവർ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. എച്ച്ഡിഎഫ്സി, ബൽറാംപുർ ചിനി, ഡിക്സോൺ ടെക്നോളജീസ്, എസ്കോർട്സ്, ഐഐഎഫ്എൽ, ടാറ്റ കൺസ്യൂമർ പ്രൊഡക്ട്സ് തുടങ്ങി 69 കമ്പനികളാണ് ഡിസംബർ പാദത്തിലെ പ്രവർത്തനഫലം ചൊവാഴ്ച പുറത്തുവിടുന്നത്. Indices extend Budget-day gain; Sensex zooms 734 points

from money rss https://bit.ly/3oCq2Zr
via IFTTT