121

Powered By Blogger

Monday 1 February 2021

ധീരം, വളര്‍ച്ചാധിഷ്ഠിതം: ഡോ വി കെ വിജയകുമാര്‍

ധീരവും വളർച്ചാധിഷ്ഠിതവുമായ ബജറ്റാണിതെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ ചീഫ് ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ വി കെ വിജയകുമാർ അഭിപ്രായപ്പെട്ടു. ഭയപ്പെട്ടിരുന്ന കോവിഡ് ടാക്സും ആദായ നികുതി സർച്ചാർജ്ജും ഒഴിവായത് വലിയ ആശ്വാസം തന്നെ. രണ്ടു ദേശസാൽകൃത ബാങ്കുകളുടേയും ഒരു ജനറൽ ഇൻഷുറൻസ് കമ്പനിയുടേയും സ്വകാര്യവൽക്കരണവും ഭൂമി പോലുള്ള ആസ്തികൾ പണമാക്കി മാറ്റാനുള്ള നിർദ്ദേശവും വ്യക്തമായ അനുകൂല നിലപാടുകളാണ്. ഇൻഷുറൻസ് രംഗത്തെ നേരിട്ടുള്ള വിദേശ നിക്ഷേപം 49 ശതമാനത്തിൽ നിന്ന് 74 ശതമാനമായി ഉയർത്തുന്നത് സ്വാഗതാർഹമാണ്. ബജറ്റിനോടുള്ള വിപണിയുടെ പ്രതികരണം വളർച്ചയെക്കുറിച്ചുള്ള ശുഭാപ്തി വിശ്വാസമാണു കാണിക്കുന്നത്. ചുരുക്കത്തിൽ, ഈ പ്രതിസന്ധിയുടെ കാലത്തും ധീരവും വ്യക്തമായ കാഴ്ചപ്പാടോടുകൂടിയതുമായ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചിട്ടുള്ളതെന്നു പറയാൻ കഴിയും. പേടിപ്പെടുത്തുന്ന ഈ മഹാമാരിയുടെ കാലത്ത് ഒരു സ്വപ്ന ബജറ്റ് അവതരിപ്പിച്ച ധനമന്ത്ര നിർമ്മലാ സീതാരാമനെ അഭിനന്ദിക്കാതെ വയ്യ. . സെൻസെക്സിനുണ്ടായിട്ടുള്ള 2000 പോയിന്റ് വർധനവ് വിപണിയുടെ കാഴ്ചപ്പാടിൽ ബജറ്റിന്റെ സ്വീകാര്യതയാണ് കാണിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. രജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പിന് ഗുണകരം: ദീപ്തി മാത്യു Caption രജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പിന് ഗുണകരമാകുന്നതാണ് ബജറ്റെന്ന് ജിയോജിത് ഫിനാൻഷ്യൽ സർവീസസിലെ സാമ്പത്തിക കാര്യ വിദഗ്ധ ദീപ്തി മാത്യു അഭിപ്രായപ്പെട്ടു. സാമ്പത്തിക വീണ്ടെടുപ്പിനായി സർക്കാർ കൂടുതൽ പണം ചെലവിടുമെന്നാണ് ബജറ്റ് വ്യക്തമാക്കുന്നത്. അടിസ്ഥാന സൗകര്യ വികസനത്തിന് കൂടുതൽ പ്രധാന്യം ബജറ്റിൽ കൽപിക്കപ്പെട്ടിട്ടുണ്ട്. ഇതിനായി പണം സംഭരിക്കുന്നതിന് സാമ്പത്തിക സ്ഥാപനങ്ങളുടെ വികസനവും ആസ്തികളുടെ പണവൽക്കരണവും നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു. പൊതുമേഖലാ ബാങ്കുകളുടെ സ്വകാര്യവൽക്കരണം മറ്റൊരു ധീരമായ ചുവടാണ്. ധന കമ്മി കണക്കുകൾ കൂടുതലായിരുന്നിട്ടും നികുതി വർധിപ്പിക്കാതിരുന്നത് പ്രശംസാർഹമാണെന്ന് ദീപ്തി മാത്യു പറഞ്ഞു.

from money rss https://bit.ly/2LavsNK
via IFTTT