121

Powered By Blogger

Monday, 1 February 2021

മുതിര്‍ന്നവര്‍ക്ക് ആശ്വാസം: ആരോഗ്യ, കാര്‍ഷിക മേഖലകളിലും പദ്ധതികള്‍

വര: രജീന്ദ്രകുമാർ ന്യൂഡൽഹി: വ്യക്തിഗത ആദായനികുതിയിൽ മാറ്റംവരുത്താതെ മുതിർന്നവർക്കും പ്രവാസികൾക്കും ആശ്വാസനടപടി പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ 2021-22 വർഷത്തെ ബജ്റ്റ് അവതരിപ്പിച്ചു. സ്വകാര്യവത്കരണത്തിലൂടെ ധനസമാഹരണം നടത്തുകയെന്ന ലക്ഷ്യവും ബജറ്റിൽനിന്ന് വ്യക്തമാണ്. ആരോഗ്യ, കാർഷിക മേഖലകൾക്കും പതിവിൽക്കവിഞ്ഞ് പ്രാധാന്യംനൽകിയിട്ടുണ്ട്. രാജ്യത്ത് നിർമിക്കുകയെന്ന ലക്ഷ്യത്തോടെ നിർമാണമേഖയെ ശക്തിപ്പെടുത്തി തൊഴിലവസരം സൃഷ്ടിക്കുന്നതിനുള്ള പദ്ധതികളും വിഭാവനംചെയ്തിട്ടുണ്ട്. ഇൻഷുറൻസ് മേഖലയിൽ വിദേശ നിക്ഷേപ പരിധി വർധിപ്പിച്ചതാണ് എടുത്തുപറയത്തക്ക പ്രഖ്യാപനം. നിലവിലെ 49 ശതമാനത്തിൽനിന്ന് 75 ശതമാനമായാണ് നിക്ഷേപ പരിധി ഉയർത്തിയത്. നേരത്തെതന്നെ തീരുമാനമെടുത്തിരുന്നെങ്കിലും 2021 സാമ്പത്തിക വർഷംതന്നെ എൽഐസിയുടെ ഐപിഒ ഉണ്ടാകുമെന്ന് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. 25ശതമാനം ഓഹരിയെങ്കിലും വിറ്റഴിക്കാനാണ് പദ്ധതി. വിവിധ ഉത്പന്നങ്ങൾക്ക് അധിക സെസ് ഏർപ്പെടുത്തി വരുമാനം കണ്ടെത്താനും ധനമന്ത്രി ശ്രമം നടത്തിയിട്ടുണ്ട്. ഇതിനായി പെട്രോളിന് 2.5 രൂപയും ഡീസലിന് നാലുരൂപയും അഗ്രി സെസ് ഏർപ്പെടുത്തും. സ്വർണത്തിനും വെള്ളിക്കും 2.5ശതമാനം അഗ്രി സെസുമുണ്ടാകും. മദ്യത്തിന്മേൽ 100 ശതമാനവും അസംസ്കൃത പാമോയിലിന്മേൽ 17.5 ശതമാനവുമാണ് സെസ് ഏർപ്പെടുത്തിയിട്ടുള്ളത്. ഒമ്പത് ശതമാനമായി ഉയർന്ന ധനക്കമ്മി 6.8 ആയികുറയ്ക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് ഓഹരി വിറ്റഴിക്കൽ, കടമെടുക്കൽ തുടങ്ങിയവ. ലഘുസമ്പാദ്യ പദ്ധതികളിലൂടെയുള്ള സമാഹരണവും ലക്ഷ്യമിടുന്നു. 34.83 ലക്ഷംകോടി രൂപയാണ് 2021-22 സാമ്പത്തികവർഷത്തെ പൊതുചെലവായി കണക്കാക്കിയിട്ടുള്ളത്. 75 വയസ്സിന് മുകളിലുള്ള പെൻഷൻ-പലിശ വരുമാനക്കാർക്ക് ആദായനികുതി റിട്ടേൺ നൽകേണ്ടെന്നതാണ് എടുത്തുപറയത്തക്ക നിർദേശം. മുതിർന്ന പൗരന്മാരിൽ ഒരുവിഭാഗത്തിന്ഇതിന്റെഗുണം ലഭിക്കും. സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാർഷികം പ്രമാണിച്ചാണ് പ്രഖ്യാപനം. റിട്ടേൺ നൽകേണ്ടതില്ലെങ്കിലും ബാങ്കുകൾ വ്യക്തികളുടെ വരുമാനത്തിൽനിന്ന് നികുതി കിഴിച്ച് സർക്കാരിന് നൽകും. പ്രവാസികളുടെ ഇരട്ടനികുതി പ്രശ്നവും പരിഹരിച്ചു. ബജറ്റിൽ പ്രഖ്യാപിച്ച സ്ക്രാപ്പേജ് പോളിസി വാഹനനിർമാതാക്കൾക്ക് ഗുണംചെയ്യുമെങ്കിലും സാധാരണക്കാരന് തിരിച്ചടിയുമാകും. 15 വർഷത്തിൽക്കൂടുതൽ പഴക്കമുള്ള വാണിജ്യവാഹനങ്ങളും 20വർഷം പഴക്കമുള്ള സ്വകാര്യവാഹനങ്ങളും പദ്ധതിപ്രകാരം ഉപേക്ഷിക്കേണ്ടിവരും. ഇതുസംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ ഗതാഗത മന്ത്രാലയം പിന്നീട് പുറത്തുവിടും. 2019ന്റെ ആദ്യപകുതി മുതൽ രാജ്യത്ത് വാഹന വില്പനയിൽ മാന്ദ്യം പ്രകടമായിരുന്നു. ഇതുമറികടക്കാൻ വാഹനിർമാതാക്കൾക്ക് പുതിയതീരുമാനം സഹായകരമാകും. കോവിഡിന്റെ പശ്ചാത്തലത്തിൽ ആരോഗ്യമേഖലയ്ക്ക് ഇത്തവണ പതിവിൽക്കവിഞ്ഞ് തുക നീക്കിവെച്ചിട്ടുണ്ട്. ആറുവർഷംകൊണ്ട് 64,180 കോടി രൂപയുടെ പിഎം ആത്മനിർഭർ സ്വസ്ഥ് ഭാരത് യോജനയാണ് നടപ്പാക്കുന്നത്. പ്രാഥിമിക ആരോഗ്യകേന്ദ്രംമുതലുള്ള വികസനമാണ് ലക്ഷ്യമിടുന്നത്. ഗ്രാമീണമേഖലയിലെ 17,788ഉം നഗരങ്ങളിലെ 11.024ഉം ആരോഗ്യകേന്ദ്രങ്ങൾ വികസിപ്പിക്കും. എല്ലാ ജില്ലകളിലും പൊതു ലാബുകൾ സ്ഥാപിക്കും. 602 ജില്ലകളിലെ ആശുപത്രികളിൽ ക്രിട്ടിക്കൽ കെയർ ബ്ലോക്കുകൾ സ്ഥാപിക്കും-എന്നിങ്ങനെപോകുന്ന ആരോഗ്യമേഖലയിലെ പ്രഖ്യാപനങ്ങൾ. ആഗോളതലത്തിൽ നിർമാണമേഖലയിലെ മത്സരത്തിന് രാജ്യത്തെ സജ്ജമാക്കുന്നതിന്റെ ഭാഗമായി പ്രൊഡക് ഷൻ ലിങ്ക്ഡ് ഇൻസെന്റീവ് സ്കീം കൂടുതൽ മേഖലകളിലേയ്ക്ക് വ്യാപിപ്പിച്ചു. നേരത്തെ പ്രഖ്യാപിച്ച പദ്ധതിയിൽ 13 മേഖലകളെ ഉൾപ്പെടുത്തി. 1.97 ലക്ഷം കോടി രൂപയാണ് ഇതിനായി നീക്കിവെച്ചിട്ടുള്ളത്. വിവിധ മേഖലകളിൽ കൂടുതൽ തൊഴിലവസം സൃഷ്ടിക്കുകയെന്ന ലക്ഷ്യവും പദ്ധതിക്കുപിന്നിലുണ്ട്. അടിസ്ഥാന സൗകര്യവികസനമേഖലയിൽ കേരളത്തിലെ റോഡുകളുടെ വികസനം ഉൾപ്പടെയുള്ളവയ്ക്കും തുകനീക്കിവെച്ചിട്ടുണ്ട്. മുംബൈ-കന്യകുമാരി കോറിഡോറിന് 65,000 കോടിയാണ് ചെലവഴിക്കുക. 1,100 കിലോമീറ്റർ നീളുന്ന ഹൈവെ വികസനമാണ് ലക്ഷ്യമിടുന്നത്. കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വികസനത്തിനായി 1957.05 കോടി രൂപയാണ് നീക്കിവെച്ചിട്ടുള്ളത്. 11.5 കിലോമീറ്ററാണ് അധികമായി നിർമിക്കുന്നത്. കലൂർമുതൽ കാക്കനാട് വരെയാണ് മെട്രോ നീട്ടുക. കാർഷിക സമരത്തിന്റെ പശ്ചാത്തലത്തിൽ കർഷകരുടെ ക്ഷേമത്തിനായും പദ്ധതികളുണ്ട്. ഉത്പാദനചെലവിന്റെ 1.5ഇരട്ടിയെങ്കിലും വില വിളകൾക്ക് ഉറപ്പുവരുത്തുമെന്ന് ബജറ്റിൽ വാഗ്ദാനംചെയ്യുന്നു. രാജ്യത്തെ അടിസ്ഥാന സൗകര്യമേഖലയിൽ നിക്ഷേപം നടത്തുന്ന സോവറിൻ വെൽത്ത് ഫണ്ട്, പെൻഷൻ ഫണ്ട് തുടങ്ങിയ വിദേശ നിക്ഷേപ സ്ഥാപനങ്ങൾക്ക് ഉപാധികൾക്കു വിധേയമായി 100 ശതമാനം നികുതിയിളവ് അനുവദിക്കും.

from money rss https://bit.ly/3rbwQz6
via IFTTT