121

Powered By Blogger

Monday, 1 February 2021

ബജറ്റ് ഇന്ത്യയുടേയും ലോകത്തിന്റെ ആത്മവിശ്വാസം ഉയര്‍ത്തുന്നത്- പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യയുടെ ആത്മവിശ്വാസം പ്രദർശിപ്പിക്കുകയുംലോകത്തിന്റെ ആത്മവിശ്വാസം വളർത്തുകയും ചെയ്യുന്നതാണ് ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗ്രാമങ്ങളും കർഷകരുമാണ് ഈ വർഷത്തെ ബജറ്റിന്റെ ഹൃദയമെന്നും പ്രധാനന്ത്രി പറഞ്ഞു. അഭൂതപൂർവ്വമായ സാഹചര്യങ്ങൾക്കിടയിലാണ് ഇത്തവണത്തെ ബജറ്റ് അവതരിപ്പിച്ചത്. ഇന്ത്യയുടെ ആത്മവിശ്വാസം കാണിക്കുന്നതും ആത്മനിർഭർ കാഴ്ചപ്പോടോടെയുള്ളതുമാണ് ബജറ്റ്. യുവാക്കൾക്ക് അവസരങ്ങൾ നൽകിയും അടിസ്ഥാന സൗകര്യങ്ങളുടെ പുതിയ മേഖലകൾ തുടങ്ങിയും ജീവിത സൗകര്യത്തിന് ഊന്നൽ നൽകിയുമുള്ള വളർച്ചയുടെ ആശയങ്ങളാണ് ബജറ്റിനുള്ളത്. പ്രധാനമന്ത്രി പറഞ്ഞു. ജനങ്ങളിലേക്ക് ഭാരം വരുന്ന ബജറ്റായിരിക്കുമിതെന്ന് പല വിദഗ്ദ്ധരും പ്രവചിച്ചിരുന്നു. എന്നാൽ തങ്ങൾ ഇന്ത്യക്ക് അനുകൂലമായ ഒരു ബജറ്റാണ് നൽകിയത്. ഇന്ത്യയുടെ സമഗ്ര വികസനത്തിനായുള്ള ഈ ബജറ്റിന്റെ സഹായത്തോടെ സമ്പത്തും ആരോഗ്യവും വർദ്ധിപ്പിക്കും. അടിസ്ഥാന സൗകര്യമേർപ്പെടുത്തുന്നതിൽ കൂടുതൽ തുക നീക്കിവച്ചു. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിന് കൂടുതൽ ശ്രദ്ധ നൽകി. ഈ തീരുമാനങ്ങളെല്ലാം ഗ്രാമങ്ങളും കർഷകരും ഈ ബജറ്റിന്റെ ഹൃദയമാണെന്ന് കാണിക്കുന്നുവെന്നും മോദി കൂട്ടിച്ചേർത്തു. കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനായി നിരവധി നടപടികൾ സ്വീകരിച്ചു. കർഷകർക്ക് എളുപ്പത്തിൽ വായ്പ ലഭിക്കും. കാർഷിക വികസന ഫണ്ടിന്റെ സഹായത്തോടെ എപിഎംസി വിപണികളെ ശക്തിപ്പെടുത്തുന്നതിനുള്ള വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

from money rss https://bit.ly/2NPcayd
via IFTTT