121

Powered By Blogger

Monday, 1 February 2021

ആദ്യ ഡിജിറ്റല്‍ സെന്‍സസിനായി 3,726 കോടി രൂപ

ന്യൂഡൽഹി: രാജ്യത്തെ ആദ്യ ഡിജിറ്റൽ ജനസംഖ്യാക്കെടുപ്പിനായി 3,726 കോടി രൂപ ബജറ്റിൽ അനുവദിച്ചു. 2021 ൽ നടക്കാനിരിക്കുന്ന ജനസംഖ്യാകണക്കെടുപ്പിനാണ് ഈ തുക വകയിരുത്തിയിട്ടുള്ളത്. അഞ്ച് കൊല്ലത്തെ കാലാവധിയുള്ള പുതിയ ആഴക്കടൽ പദ്ധതിയ്ക്കായി 4000 കോടി രൂപ അനുവദിക്കുമെന്നും കരാർ വ്യവഹാരങ്ങളിൽ കാലതാമസം കൂടാതെ തീർപ്പുണ്ടാക്കാൻ പുതിയ അനുരഞ്ജനസംവിധാനം സ്ഥാപിക്കുമെന്നും ധനമന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കി. കൂടാതെ, നാഷണൽ നഴ്സിങ് ആൻഡ് മിഡൈ്വഫറി കമ്മിഷൻ ബിൽ അവതരിപ്പിക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതായും ധനമന്ത്രി അറിയിച്ചു. Content Highlights: Rs 3,726 crore allocated for forthcoming Census Union Budget 2021

from money rss https://bit.ly/3jcui0H
via IFTTT