121

Powered By Blogger

Tuesday, 2 February 2021

ഫ്രാങ്ക്‌ളിന്‍ ടെംപിള്‍ടണ്‍: 20 ദിവസത്തിനകം നിക്ഷേപം തിരിച്ചുലഭിക്കും

ഫ്രാങ്ക്ളിൻടെംപിൾടൺ മ്യൂച്വൽ ഫണ്ടിലെ മുന്നുലക്ഷത്തോളം നിക്ഷേപകർക്ക് ആശ്വാസമായി സുപ്രീം കോടതി വിധി. എഎംസി പ്രവർത്തനം മരവിപ്പിച്ച ആറ് ഡെറ്റ് ഫണ്ടുകളിലെ നിക്ഷേപകർക്ക് 20 ദിവസത്തിനുള്ളിൽ പണംലഭിക്കും. ഫ്രങ്ക്ളിൻ ടെംപിൾടണിന്റെയും സെബിയുടെയും അനുമതിയോടെ എസ്ബിഐ മ്യൂച്വൽ ഫണ്ടാണ് നിക്ഷേപകർക്ക് പണം വിതരണംചെയ്യുക. ജസ്റ്റിസുമാരായ എസ് അബ്ദുൾ നസീറും സഞ്ജീവ് ഖന്നയുമടങ്ങുന്ന ബഞ്ചിന്റേതാണ് ഉത്തരവ്. എത്രതുക ലഭിക്കും? ആറ് ഡെറ്റ് ഫണ്ടുകളിലായി 9,122 കോടി രൂപയാണ് നിക്ഷേപകർക്ക് വിതരണത്തിനായി ഫണ്ട് കമ്പനിയിലുള്ളത്. ബാക്കിയുള്ള തുക വിവിധ നിക്ഷേപങ്ങളിൽനിന്ന് തിരിച്ചുലഭിക്കുന്നമുറയ്ക്കാകും നൽകുക. ഫ്രാങ്ക്ളിൻ ഇന്ത്യ ലോ ഡ്യൂറേഷൻ ഫണ്ടിലെ നിക്ഷേപകർക്കാണ് കൂടുതൽ തുക ലഭിക്കുക. നിക്ഷേപത്തിന്റെ 65ശതമാനത്തോളം വരുമിത്. ഫ്രാങ്ക്ളിൻ ഇന്ത്യ അൾ്ര ഷോർട്ട് ബോണ്ട് ഫണ്ട് നിക്ഷേപകർക്ക് 53ശതമാനവും ഡൈനാമിക് ആക്യുറൽ ഫണ്ട് നിക്ഷേപകർക്ക് 41ശതമാനവും ക്രഡിറ്റ് റിസ്ക് ഫണ്ട് നിക്ഷേപകർക്ക് 27ശതമാനവും ഷോർട്ട് ടേം ഇൻകം പ്ലാൻ നിക്ഷേപകർക്ക് 11ശതമാനവും നിക്ഷേപം തിരിച്ചലഭിക്കും. ഫ്രാങ്ക്ളിൻ ഇന്ത്യ ഇൻകം ഓപ്പർച്യൂണിറ്റീസ് ഫണ്ടിലെ ബാധ്യത അഞ്ചുശതമാനത്തിലേയ്ക്ക് കുറയ്ക്കാൻ കമ്പനിക്കായിട്ടുണ്ട്. കൂടുതൽ നിക്ഷേപം തിരിച്ചെടുക്കുന്നമുറയ്ക്ക് നിക്ഷേപകർക്ക് പണംതിരിച്ചുനൽകും. ജനുവരി 29വരെയുള്ള കണക്കുപ്രകാരം 14,391 കോടി രൂപയാണ് നിക്ഷേപ പദ്ധതികളിൽനിന്നായി തിരിച്ചെടുക്കാൻ എഎംസിക്ക് കഴിഞ്ഞത്. 2020 ഏപ്രിൽ 23ന് പ്രവർത്തനം നിർത്തുമ്പോൾ 25,000 കോടി രൂപയായിരുന്നു ആറു ഫണ്ടുകളിലെയും ആസ്തി. SC orders disbursement of Rs 9,122 crore to investors of 6 Franklin MF schemes

from money rss https://bit.ly/3tpsDd4
via IFTTT