Story Dated: Wednesday, January 28, 2015 07:52
കൊല്‍ക്കത്ത: പശ്‌ചിമ ബംഗാളിലെ മാല്‍ഡയില്‍ മൂന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ട് പോയി കൂട്ടമാനഭംഗം ചെയ്‌തു. സരസ്വതി പൂജയോടനുബന്ധിച്ചുള്ള ആഘേഷങ്ങള്‍ കാണുന്നതിനായ പോയ കുട്ടികളെ ടാക്‌സിയില്‍ എത്തിയ സംഘം തട്ടിക്കൊണ്ടു പോയി മാനഭംഗം ചെയ്യുകയായിരുന്നു. 7,8,9 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് പീഡനത്തിനിരയായത്.
ബലം പ്രയോഗിച്ച് കുട്ടികളെ കാറില്‍ കയറ്റിയ സംഘം വിജനമായ പ്രദേശത്ത് കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ ശേഷം ആളൊഴിഞ്ഞ വഴിയില്‍ ഇറക്കിവിടുകയായിരുന്നു. മടങ്ങിയെത്തിയ കുട്ടികള്‍ വീട്ടുകാരോട് വിവരം പറഞ്ഞതോടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. പോലീസ് അന്വേഷണം പുരോഗമിക്കുന്നു.
from kerala news edited
via IFTTT