Story Dated: Thursday, January 29, 2015 01:41
പെരുങ്ങോട്ടുകുറിശി: പെരുങ്ങോട്ടുകുറിശി ജംഗ്‌ഷനിലെ റോഡ് നവീകരണത്തിനു തുടക്കമായി. കുഴല്‍മന്ദം, തിരുവില്വാമല റൂട്ടില്‍ വരുന്ന പെരുങ്ങോട്ടുകുറിശിയിലെ ജംഗ്‌ഷനില്‍, റോഡ് തകര്‍ച്ച വന്‍ യാത്രാക്ലേശമാണ് നീണ്ട മാസങ്ങളായി അനുഭവപ്പെട്ടുവന്നിരുന്നത്. നേരത്തെ റോഡിന്‍റെ തകര്‍ന്ന വശങ്ങള്‍ അറ്റകുറ്റപ്പണികള്‍ നടത്താനുള്ള പ്രവര്‍ത്തികള്‍ ആരംഭിച്ചിരുന്നുവെങ്കിലും എങ്ങുമെത്താതെ നിര്‍ത്തിവയ്‌ക്കുകയായിരുന്നു.
ഇതേ തുടര്‍ന്ന് രൂപപ്പെട്ട പൊടിശല്യത്തിനും അപകടഭീഷണികള്‍ക്കൊടുവിലുമാണ് റോഡ് അറ്റകുറ്റപ്പണികള്‍ക്ക് വീണ്ടും അധികൃതര്‍ നടപടി ആരംഭിച്ചത്. ഇന്നലെയാണ് റോഡിന്റെ നവീകരണ പ്രവൃത്തികള്‍ക്ക് തുടക്കമായത്. സമഗ്ര ഗതാഗതവികസന നടപടികള്‍ അടുത്ത ഘട്ടത്തില്‍ നടപ്പാക്കുമെന്നാണ് വിവരം. സമഗ്ര കുടിവെള്ള പദ്ധതിയുടെ ഭാഗമായ വന്‍കിട പൈപ്പുകള്‍ റോഡോരത്തു കൂടി സ്‌ഥാപിച്ചിരുന്നു. എന്നാല്‍ കുടിവെള്ള പദ്ധതി കമ്മീഷന്‍ ചെയ്ായത്ത സാഹാചര്യത്തില്‍ നിലവില്‍ സമഗ്ര ഗതാഗത വികസന പ്രവൃത്തികള്‍ നടപ്പാക്കിയാല്‍ അത് പാഴ്‌വേലയാകുമെന്നതാണ് ഇപ്പോള്‍ താല്‍ക്കാലിക ആശ്വാസ നടപടി നടപ്പാക്കുന്നതിന് പിന്നില്‍.
from kerala news edited
via IFTTT