121

Powered By Blogger

Wednesday, 28 January 2015

സ്‌മരണകളെ തലോടി അവര്‍ അക്ഷരമുറ്റത്ത്‌ ഒത്തുചേര്‍ന്നു











Story Dated: Thursday, January 29, 2015 01:41


വൈക്കം : മഹാത്മാഗാന്ധിയും ശ്രീനാരായണ ഗുരുദേവനും സ്വാതന്ത്ര്യസമരകാലത്ത്‌ ഒത്തുചേര്‍ന്ന സ്‌മരണകളിരമ്പുന്ന വൈക്കത്തെ ചരിത്ര വിദ്യാലയമുറ്റത്ത്‌ ഇന്നലെ നടന്നത്‌ അനുഭവങ്ങളുടെ സംഗമം. സത്യഗ്രഹസ്‌മാരകമായ വൈക്കം ആശ്രമം സ്‌ക്കൂളിലെ പൂര്‍വ്വവിദ്യാര്‍ത്ഥിസംഗമം ഒരു കാലത്തിന്റെ ഒത്തുചേരലായിരുന്നു. 90 കാരനും, 25കാരനുമെല്ലാം ഒരുപോലെ പൂര്‍വ്വവിദ്യാര്‍ത്ഥിയായി അക്ഷരമുറ്റത്ത്‌ ഓടിയെത്തിയപ്പോള്‍ സംഘാടകര്‍പോലും അതിശയിച്ചു.


കാരണം ഇതുപോലെ പരിപാടി വിജയിക്കുമെന്ന്‌ സംഘാടകര്‍പോലും കരുതിയിരുന്നില്ല. കാലങ്ങള്‍ക്കുമുന്‍പും ഇന്നും ജില്ലയില്‍ ഏറ്റവുമധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വിദ്യാലയമാണ്‌ ആശ്രമം സ്‌ക്കൂള്‍. പഠനത്തിലും, പാഠ്യേതരപ്രവര്‍ത്തനങ്ങളിലും കേരളത്തിനുതന്നെ മാതൃകയാണ്‌ ഈ വിദ്യാലയം. നിര്‍ദ്ദനരും പിന്നോക്കവിഭാഗത്തില്‍പ്പെട്ടവരുമെല്ലാം ഒരുപോലെ ഇവിടെ പഠനം നടത്തുന്നു. പൂര്‍വ്വവിദ്യാര്‍ത്ഥിയും മുന്‍ എസ്‌.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റുമായ വൈക്കം ദേവരാജന്‍ മാഷാണ്‌ സംഗമം ഉദ്‌ഘാടനം ചെയ്‌തത്‌.


ജനമൈത്രി പോലീസ്‌ സേ്‌റ്റഷനിലെ പ്രവര്‍ത്തനങ്ങളിലൂടെ ജില്ലയില്‍ പേരുതെളിയിച്ച എസ്‌.ഐ ഹണി കെ.ദാസ്‌ മുഖ്യാതിഥിയായിരുന്നു. വൈക്കം ദാമു മാസ്‌റ്റര്‍, മുന്‍സിപ്പല്‍ വൈസ്‌ ചെയര്‍മാന്‍ അബ്‌ദുല്‍സലാം റാവുത്തര്‍, കൗണ്‍സിലര്‍ ജെയ്‌ജോണ്‍ പേരയില്‍, പി.വി വിശ്വനാഥന്‍, പ്രിന്‍സിപ്പാള്‍ പി.ആര്‍ ബിജി, അംബേദ്‌കര്‍ സാഹിത്യപുരസ്‌കാര ജേതാവ്‌ രാജന്‍ അക്കരപ്പാടം, വൈക്കം ജനാര്‍ദ്ദനന്‍, ഹെഡ്‌മാസ്‌റ്റര്‍ പി.ആര്‍ ജിനീഷ്‌ എന്നിവര്‍ പ്രസംഗിച്ചു.










from kerala news edited

via IFTTT