121

Powered By Blogger

Wednesday, 28 January 2015

പൂവരണി പെണ്‍വാണിഭ കേസില്‍ വിചാരണ നീട്ടി











Story Dated: Thursday, January 29, 2015 01:41


കോട്ടയം : പ്രായപൂര്‍ത്തിയാവാത്ത പൂവരണി സ്വദേശിനിയായ പെണ്‍കുട്ടി പീഡനത്തിനു ഇരയായി മരിച്ച കേസില്‍ 182-ാം സാക്ഷിയും കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്‌ഥനും ആയിരുന്ന പി. ബിജോയിയുടെ വിചാരണ പകുതി വച്ച്‌ അവസാനിപ്പിച്ച്‌ കേസ്‌ ഫെബ്രുവരി 19 ലേക്ക്‌ മാറ്റി കോട്ടയം ജില്ലാ ജഡ്‌ജി പി.കെ ലക്ഷ്‌മണന്‍ ഉത്തരവായി.


ദേശീയ ഗെയിംസ്‌ മുഖ്യ സെക്യൂരിറ്റി ഓഫീസറായ ബിജോയിയുടെ വിചാരണ ദേശീയ ഗെയിംസ്‌ കഴിഞ്ഞുമാത്രമേ പുനരാരംഭിക്കാവൂ എന്ന പ്രോസിക്യൂഷന്റെ അഭ്യര്‍ത്ഥനമാനിച്ചാണ്‌ കേസ്‌ മാറ്റിയത്‌.പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ റോയിസ്‌ ചിറയില്‍ പ്രതിഭാഗത്തിന്‌ വേണ്ടി അഭിഭാഷകരായ സുരേഷ്‌ ബാബു തോമസ്‌, ബോബന്‍ ടി. തെക്കേല്‍, സി.എസ്‌ അജയന്‍, റോയി ജോസ്‌, കാര്‍ജറ്റ്‌ , കെ.വിനോദ്‌, രാജു എബ്രഹാം, സുരേഷ്‌ തിരുവനന്തപുരം എന്നിവര്‍ ഹാജരായി.










from kerala news edited

via IFTTT