Story Dated: Thursday, January 29, 2015 01:42
കല്‍പ്പറ്റ: റവന്യൂമന്ത്രി അടൂര്‍ പ്രകാശ് നടത്തുന്ന റവന്യൂ സര്‍വ്വേ അദാലത്ത് നാളെ രാവിലെ ഒന്‍പതു മണി മുതല്‍ കലക്‌ടറേറ്റിന് സമീപം തയ്യാറാക്കിയ പ്രത്യേകവേദിയില്‍ നടക്കുമെന്ന് ജില്ലാ കലക്‌ടര്‍ വി. കേശവേന്ദ്ര കുമാര്‍ അറിയിച്ചു. വര്‍ഷങ്ങളായി പരിഹരിക്കപ്പെടാതെ കിടക്കുന്നതും, നിയമക്കുരുക്കുകളിലോ, കോടതി വ്യവഹാരങ്ങളിലോ ഉള്‍പ്പെടാത്തതുമായ പരാതികള്‍ക്ക് അതിവേഗം പരിഹാരം കാണുകയും അതിലൂടെ ജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കുകയുമാണ് അദാലത്തിലൂടെ ലക്ഷ്യമിടുന്നത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, ദേശീയ കുടുംബക്ഷേമ പദ്ധതി, പകൃതിക്ഷോഭം, പട്ടയം, കെ.എല്‍.യു.ഓര്‍ഡര്‍, അതിര്‍ത്തി നിര്‍ണ്ണയം, ലാന്റ് റിക്കോര്‍ഡ് മെയിന്റനന്‍സ് എന്നിവ അദാലത്തില്‍ പരിഗണിക്കും.ഈ വിഷയങ്ങളില്‍ റവന്യൂവകുപ്പിന്റെ വിവിധ ഓഫീസുകളില്‍ നിലവില്‍ തീര്‍പ്പാക്കാതെ കിടക്കുന്ന ഫയലുകള്‍ക്ക്‌പുറമേ 1770 പരാതികളാണ് അദാലത്തിന്റെ പരിഗണനക്കായി ഇതുവരെ ലഭിച്ചിട്ടുള്ളത്. ഇവയില്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് കക്ഷികള്‍ക്ക് അറിയിപ്പ് നല്‍കും. വകുപ്പ് അടിസ്‌ഥാനത്തില്‍ പ്രത്യേകം കൗണ്ടറുകള്‍ വേദിയില്‍ സജ്‌ജമാക്കും.
from kerala news edited
via IFTTT