Story Dated: Thursday, January 29, 2015 01:42
പത്തനംതിട്ട: അഴിമതി ആരോപണ വിധേയനായ മന്ത്രി കെ.എം.മാണി രാജി വയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ താലൂക്ക് ഓഫീസുകളിലേക്ക് മൂന്നിന് ബഹുജനമാര്‍ച്ച് സംഘടിപ്പിക്കുവാന്‍ എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റി തീരുമാനിച്ചു.സി.പി.ഐ ജില്ലാ സെക്രട്ടറി പി. പ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, ജനതാദള്‍(എസ്) ജില്ലാ പ്രസിഡന്റ് അലക്‌സ് കണ്ണമല, കോണ്‍ഗ്രസ്(എസ്) ജില്ലാ പ്രസിഡന്റ് മുണ്ടയ്‌ക്കല്‍ ശ്രീകുമാര്‍, കെ. അനന്തഗോപന്‍, എ. പത്മകുമാര്‍, വര്‍ഗീസ് മാത്യു, ബി.ഷാഹുല്‍ ഹമീദ്, വി.എം. എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു
from kerala news edited
via IFTTT