ജയറാമിന്റെ 200 ാം ചിത്രമായ സര്‍.സി.പി ഫിബ്രവരി ആദ്യവാരം റിലീസിന് ഒരുങ്ങുന്നു. ഷാജൂണ്‍ കാര്യാല്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സര്‍ സി.പി. എന്നത് ചെത്തിമറ്റത്തു ഫിലിപ്പിന്റെ ചുരുക്കപ്പേരാണ്. നാട്ടിലെ സി.പി. കോളേജ് പ്രിന്‍സിപ്പലായ ചെത്തിമറ്റത്തു ഫിലിപ്പ് സാറിനെ കൈയിലിരുപ്പുകാരണം നാട്ടുകാര്‍ സാര്‍ ചെത്തുമറ്റത്ത് ഫിലിപ്പ് എന്നാക്കി മാറ്റി. ചുരുക്കപ്പേരിലൂടെ സര്‍ സി.പി.യുമായി.
ലോകത്തില്‍ ലഭിക്കാവുന്ന ഏതു ഡിഗ്രിയും എടുത്തുകൊടുക്കപ്പെടുന്ന ഒരു കോളേജാണ് സി.പി. കോളേജ്. മുപ്പതുലക്ഷം രൂപ റൊക്കമായി അടച്ചാല്‍ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ എം.ബി.ബി.എസ് ബിരുദം വരെ ഇദ്ദേഹം വാങ്ങിക്കൊടുക്കും അതാണു സ്ഥിതി.
ഈ സ്ഥാപനത്തിന്റെ വൈസ് പ്രിന്‍സിപ്പാളാണ് നാരായണപ്പിഷാരടി. ചെത്തിമറ്റത്തു ഫിലിപ്പിനെ ഒന്നാംക്ലാസില്‍ ചേര്‍ക്കുമ്പോള്‍ ആ സ്‌കൂളിലെ ഹെഡ്മാസ്റ്ററായിരുന്നു നാരായണപ്പിഷാരടി. അന്നുതുടങ്ങിയ ഗുരുശിഷ്യബന്ധം വളര്‍ന്നാണ് ഇവിടെവരെ എത്തിച്ചേര്‍ന്നത്. ഇവരുടെ കഥയാണ് സര്‍ സി.പി. പറയുന്നത്.
ജയറാമാണ് സര്‍ സി.പി. എന്ന ചെത്തിമറ്റത്തു ഫിലിപ്പിനെ അവതരിപ്പിക്കുന്നത്. നായിക ആലിസിനെ ഹണിറോസും നാരായണപ്പിഷാരടിയെ വിജയരാഘവനും അവതരിപ്പിക്കുന്നു. സീമ, രോഹിണി എന്നിവരുംപ്രധാനവേഷത്തിലെത്തുന്നു. എസ്. സുരേഷ് ബാബുവിന്‍േറതാണ് തിരക്കഥ. ഡോ. മധു വാസുദേവിന്റെ ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് സെജോജോണാണ്.
അഴകപ്പനാണു ഛായാഗ്രാഹകന്‍. എഡിറ്റിങ് സന്ദീപ് നന്ദകുമാര്‍. കലാസംവിധാനം രഞ്ജിത്ത് കോത്താരി. നിര്‍മാണ നിര്‍വഹണം ബാദ്ഷാ, നോബിള്‍ ജേക്കബ്.
ഫെയ്‌സ് ടു ഫെയ്‌സ്, രാജാധി രാജാ എന്നീ ചിത്രങ്ങള്‍ക്കു ശേഷം ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എം.കെ. നാസര്‍ നിര്‍മിക്കുന്ന സര്‍ സി.പി ,ഗുഡ്‌ലൈന്‍ റിലീസ് പ്രദര്‍ശനത്തിനെത്തിക്കുന്നു.
from kerala news edited
via IFTTT