Story Dated: Thursday, January 29, 2015 01:42
തിരുവനന്തപുരം: ബാര്‍ട്ടണ്‍ ഹില്ലിനു സമീപം ആളു താമസമില്ലാത്ത വീടിന് തീപിടിച്ചു. റീസ മേരിയുടെ ഉടമസ്ഥതയിലുള്ള (ടി.സി 12/777) വീടിനാണ് തീ പിടിച്ചത്. ഇന്നലെ വൈകിട്ട് 3.45 ഓടെയാണ് സംഭവം. ഓലമേഞ്ഞ ആറ് മുറികളുള്ള വീടിന്റെ നാല് മുറികള്‍ പൂര്‍ണമായും കത്തി നശിച്ചു. വീടിന് സമീപത്തെ ചവറു കൂനയില്‍ നിന്നായിരിക്കാം തീപടര്‍ന്നതെന്ന് സംശയിക്കുന്നു.
നാലുമണിയോടെ പനവിളയില്‍ നിന്ന് രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സെത്തിയാണ് തീ അണച്ചത്. പൂര്‍ണമായും തീ അണയ്ക്കാന്‍ ഏകദേശം ഒരു മണിക്കൂറോളം വേണ്ടിവന്നു. വീട്ടിനകത്തുണ്ടായിരുന്ന ഉപകരണങ്ങളെല്ലാം പൂര്‍ണമായും കത്തി നശിച്ചു. എകദേശം രണ്ടരലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കപ്പെടുന്നു. പനവിള ഫയര്‍ഫോഴ്സ് സ്റ്റേഷന് ഓഫീസര്‍ റാഫേല്‍, അസി. സ്റ്റേഷന് ഓഫീസര്‍ രവീന്ദ്രന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് തീ കെടുത്തിയത്.
from kerala news edited
via IFTTT