Story Dated: Thursday, January 29, 2015 01:41
താനൂര്‍: നെഹ്‌റു ജന്മശതാബ്‌ദിയോടനുബന്ധിച്ച് ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ താനൂര്‍ കടപ്പുറത്ത് വില്ലേജ് കാമ്പ് തുടങ്ങി. ഗാന്ധിദര്‍ശന്‍ സമിതിയും കാരാത്തോട് ഇന്‍കെല്‍ കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന നെട്ടൂര്‍ ടെക്‌നിക്കല്‍ ട്രെയിനിംഗ് ഫൗണ്ടേഷന്‍ (എന്‍.ടി.ടി.എഫ്) മായി സഹകരിച്ചാണു ക്യാമ്പ് നടത്തുന്നത്. താനൂര്‍ കടപ്പുറത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുനീറ വില്ലേജ് ക്യാമ്പ് ഉദ്‌ഘാടനം ചെയ്‌തു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി.അഷ്‌റഫ് അധ്യക്ഷനായി. ഗാന്ധിദര്‍ശന്‍ സമിതി ജനറല്‍ കണ്‍വീനര്‍ പി.കെ.നാരായണന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വി.പി.സുലഭ, എന്‍.ടി.ടി.എഫ് പ്രിന്‍സിപ്പല്‍ പി.ഗോറി, ഫിഷറീസ് സ്‌കൂള്‍ വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പല്‍ എം.ആയിഷസജ്‌ന, ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ടി.വി.ആശ, പ്രധാനധ്യാപിക സി.പി.തങ്ക പ്രസംഗിച്ചു. തുടര്‍ന്നു വിദ്യാര്‍ഥികള്‍ കടപ്പുറത്തെ പ്ലാസ്‌റ്റിക് മാലിന്യങ്ങള്‍ ശേഖരിച്ചു. വിവിധ സംഘങ്ങളായി തിരിഞ്ഞ് വീടുകള്‍തോറും കയറിയിറങ്ങി ലഹരിവിരുദ്ധ ശുചിത്വ ബോധവത്‌കരണ പ്രവര്‍ത്തനങ്ങള്‍ നടത്തി.
മാലിന്യങ്ങള്‍ കടലില്‍ തള്ളുന്നതിനെതിരെയും പ്ലാസ്‌റ്റിക് നിര്‍മാര്‍ജനത്തിനെതിരെയും ബോധവത്‌കരണം നടത്തി.ഉച്ചയ്‌ക്ക് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് ഹാളില്‍ നെഹ്‌റു എന്ന രാഷ്‌ട്ര ശില്‌പി വിഷയത്തില്‍ തായാട്ട് ബാലന്‍ ക്ലാസെടുത്തു. ഇന്നു ഗാന്ധിജിയും യുവാക്കളും വിഷയത്തില്‍ വി.എസ്.ഗിരീഷ് ക്ലാസെടുക്കും. 29നും 30നും നടക്കുന്ന വിവിധ സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ പ്രദേശത്തെ കുടുംബശ്രീ പ്രവര്‍ത്തകരും ജിംക്കാന-ഗോള്‍ഡന്‍ സ്‌റ്റാര്‍ എന്നീ യൂത്ത് ക്ലബ്ബുകളും പങ്കാളികളാവും.
from kerala news edited
via IFTTT