121

Powered By Blogger

Wednesday, 28 January 2015

ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകനെ വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ എട്ട്‌ സി.പി.എം പ്രവര്‍ത്തകര്‍ പോലീസില്‍ കീഴടങ്ങി











Story Dated: Thursday, January 29, 2015 01:41


വടക്കഞ്ചേരി: ബൈക്ക്‌ തടഞ്ഞു നിര്‍ത്തി ആര്‍.എസ്‌.എസ്‌ പ്രവര്‍ത്തകനെ വെട്ടിപ്പരുക്കേല്‍പ്പിച്ച സംഭവത്തില്‍ എട്ട്‌ സി.പി.എം പ്രവര്‍ത്തകര്‍ പോലീസില്‍ കീഴടങ്ങി. ഇനി ഒരാളെ കൂടി പിടികൂടാനുണ്ട്‌.


കണ്ണമ്പ്ര കോട്ടില്‍ ഷറഫുദീന്‍(20), ചെല്ലിപറമ്പ്‌ പരുവാശേരി മണികണ്‌ഠന്‍(28), കണ്ണമ്പ്ര ചാമപറമ്പില്‍ സുധീഷ്‌(23), ചാമപറമ്പ്‌ കിഴക്കേകളം പട്ടത്തറ വിജയപ്രകാശ്‌(28), പട്ടത്തറ സതീഷ്‌(33), ചാമപറമ്പ്‌ സന്തോഷ്‌(27), കിഴക്കേകളം പ്രതീഷ്‌(28), ചാമപറമ്പ്‌ ഷിജു(27) എന്നിവരെയാണ്‌ സി.ഐ എസ്‌.പി. സുധീരന്‍, എസ്‌.ഐ സി. രവീന്ദ്രന്‍, എ.എസ്‌.ഐ സാബു ജോസഫ്‌ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘമാണ്‌ അറസ്‌റ്റ് രേഖപ്പെടുത്തിയത്‌. സംഭവത്തില്‍ ജയപ്രകാശ്‌ എന്നയാളെ പിടികൂടാനുണ്ട്‌.


കഴിഞ്ഞ 21ന്‌ രാത്രിയില്‍ പുതുക്കോട്‌ ചെറുകാഞ്ഞിരക്കോട്‌ ഷൈനു(23)വിനെ സുഹൃത്തുമൊത്ത്‌ ബൈക്കില്‍ വരുമ്പോള്‍ ചാമപറമ്പില്‍ വച്ച്‌ ബൈക്ക്‌ തടഞ്ഞു നിര്‍ത്തി വെട്ടിപ്പരുക്കേല്‍പ്പിക്കുകയായിരുന്നു. പിടിയിലായ പ്രതികള്‍ക്കെതിരേ ഇതിനു മുമ്പും പല കേസുകളിലും നിലവിലുണ്ടെന്ന്‌ പോലീസ്‌ പറഞ്ഞു. ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ ചെയ്‌തു.










from kerala news edited

via IFTTT