121

Powered By Blogger

Wednesday 28 January 2015

ബാലകൃഷ്‌ണ പിള്ളയെ തള്ളി യു.ഡി.എഫ്‌; മാണി തന്നെ ബജറ്റ്‌ അവതരിപ്പിക്കും









Story Dated: Wednesday, January 28, 2015 09:00



mangalam malayalam online newspaper

തിരുവനന്തപുരം: ആര്‍. ബാലകൃഷ്‌ണ പിള്ളയെ തള്ളി യു.ഡി.എഫ്‌. പിള്ളയും ബിജു രമേശുമായുള്ള ഫോണ്‍ സംഭാഷണത്തിലെ ആരോപണങ്ങളോട്‌ യു.ഡി.എഫിന്‌ യോജിപ്പില്ലെന്ന്‌ മുന്നണി കണ്‍വീനര്‍ പി.പി തങ്കച്ചന്‍ പറഞ്ഞു. ബാര്‍ കോഴ ആരോപണത്തിന്റെ പശ്‌ചാത്തലത്തില്‍ ക്ലിഫ്‌ ഹൗസില്‍ ചേര്‍ന്ന അടിയന്തര യു.ഡി.എഫ്‌ യോഗത്തിന്‌ ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു.


അദ്ദേഹം. പിള്ളയുടെ ആരോപണങ്ങള്‍ മുന്നണി മര്യാദയ്‌ക്ക് ചേര്‍ന്നതല്ലെന്നും പി.പി തങ്കച്ചന്‍ പറഞ്ഞു. ബിജു രമേശുമായി പിള്ള ഫോണില്‍ ബന്ധപ്പെടരുതായിരുന്നു. പിള്ളയുടെ ആരോപണത്തില്‍ യു.ഡി.എഫ്‌ യോഗം അതൃപ്‌തി രേഖപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. പിള്ള വിമര്‍ശനം ഉള്‍ക്കൊള്ളണമെന്ന്‌ യു.ഡി.എഫ്‌ യോഗം നിര്‍ദ്ദേശിച്ചു. അദ്ദേഹത്തെ ഇപ്പോള്‍ പുറത്താക്കേണ്ടതില്ലെന്നും യു.ഡി.എഫ്‌ യോഗം തീരുമാനിച്ചു. മുതിര്‍ന്ന നേതാവെന്ന പരിഗണന നല്‍കിയാണ്‌ നടപടി ഒഴിവാക്കിയത്‌.


ആരോപണം ഉയര്‍ന്ന്‌ ഇത്രയും മാസങ്ങള്‍ പിന്നിട്ടിട്ടും വിശ്വസനീയമായ തെളിവ്‌ ഹാജരാക്കാന്‍ ബിജു രമേശിന്‌ സാധിച്ചിട്ടില്ലെന്നും പി.പി തങ്കച്ചന്‍ പറഞ്ഞു. തെളിവുകളില്‍ വ്യക്‌തതയില്ല. പണം കൊടുത്തുവെന്ന്‌ പറഞ്ഞ ബാറുടമകള്‍ തന്നെ അക്കാര്യം നിഷേധിച്ചിട്ടുണ്ടെന്നും യു.ഡി.എഫ്‌ കണ്‍വീനര്‍ കൂട്ടിച്ചേര്‍ത്തു.


സര്‍ക്കാര്‍ ചീഫ്‌ വിപ്പ്‌ പി.സി ജോര്‍ജിന്റെ വിവാദ പ്രസ്‌താവനകളും യു.ഡി.എഫ്‌ യോഗത്തില്‍ ചര്‍ച്ചയായി. പി.സി ജോര്‍ജിന്റെ ദൗര്‍ഭാഗ്യകരമാണെന്ന്‌ യു.ഡി.എഫ്‌ യോഗം വിലയിരുത്തി. അദ്ദേഹത്തിന്റെ വിവാദ പ്രസ്‌താവനകള്‍ ഒഴിവാക്കേണ്ടതായിരുന്നു. വിവാദ പ്രസ്‌താവനകളെക്കുറിച്ച്‌ പി.സി ജോര്‍ജ്‌ യോഗത്തില്‍ വിശദീകരണം നല്‍കി. യു.ഡി.എഫിനെ ശക്‌തിപ്പെടുത്തുന്നതിന്‌ പി.സി ജോര്‍ജ്‌ പൂര്‍ണ്ണ പിന്തുണ വാഗ്‌ദാനം ചെയ്‌തതായും പി.പി തങ്കച്ചന്‍ അറിയിച്ചു.


പ്രതിപക്ഷത്തിന്റെ സമരങ്ങള്‍ രാഷ്‌ട്രീയ പ്രേരിതമാണ്‌. പ്രതിപക്ഷ സമരങ്ങള്‍ക്ക്‌ പിന്തുണ നഷ്‌ടപ്പെട്ടതായും പി.പി തങ്കച്ചന്‍ പറഞ്ഞു. പ്രതിപക്ഷ സമരങ്ങള്‍ സമരത്തിന്‌ വേണ്ടിയുള്ള സമരങ്ങളാണ്‌. ആരോപണം ഉയര്‍ന്നാല്‍ ഉടന്‍ രാജിവയ്‌ക്കണമെന്ന്‌ പറയുന്നതില്‍ അര്‍ത്ഥമില്ല. എല്‍.ഡി.എഫ്‌ സര്‍ക്കാരിലെ മന്ത്രിമാര്‍ക്കെതിരെയും ആരോപണം ഉയര്‍ന്നിട്ടുണ്ട്‌. എന്നാല്‍ ആരും രാജിവയ്‌ക്കാന്‍ തയ്യാറായിട്ടില്ലെന്നും പി.പി തങ്കച്ചന്‍ കൂട്ടിച്ചേര്‍ത്തു. ധനമന്ത്രി മാണി തന്നെ ബജറ്റ്‌ അവതരിപ്പിക്കും. അദ്ദേഹത്തിന്‌ പൂര്‍ണ്ണ സംരക്ഷണം നല്‍കുമെന്നും പി.പി തങ്കച്ചന്‍ പറഞ്ഞു. ബജറ്റ്‌ അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന്‌ പറയുന്നത്‌ ജനാധിപത്യ വിരുദ്ധമാണെന്നും പി.പി തങ്കച്ചന്‍ പറഞ്ഞു.










from kerala news edited

via IFTTT