Story Dated: Thursday, January 29, 2015 01:39
മണ്ണഞ്ചേരി: കായലോര - മത്സ്യമേഖലയെ തകര്‍ക്കുന്ന നയം തിരുത്തണമെന്നാവശ്യപ്പെട്ട് മത്സ്യ-കക്കാ തൊഴിലാളികള്‍ അനിശ്‌ചിതകാല സമരത്തിനൊരുങ്ങുന്നു.
മുന്നൊരുക്കമായുള്ള സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ ഫെബ്രുവരി രണ്ടിന് ഉച്ചകഴിഞ്ഞ് മൂന്നിന് തണ്ണീര്‍മുക്കത്തുനടക്കും.
തണ്ണീര്‍മുക്കം ബണ്ടിന്റെ വരവോടെ നിലവിലെ കണക്കനുസരിച്ച് 130 കോടിരൂപയുടെ പ്രതിവര്‍ഷ മത്സ്യസമ്പത്തിന്റെ കുറവുള്ളതായി നേതാക്കള്‍ ചൂണ്ടിക്കാട്ടി. നാല്‍പത് വര്‍ഷക്കാലം കൊണ്ട് 5200 കോടിരൂപയുടെ സാമ്പത്തിക നഷ്‌ടവും സാധാരണ ജനങ്ങള്‍ക്കടക്കം പോഷകസമൃദ്ധമായ ഭക്ഷ്യവിഭവവുമാണ് ഇതിലൂടെ നഷ്‌ടമായതെന്ന് സത്യം ജനങ്ങള്‍ മനസിലാക്കണം.
മുന്‍കാലങ്ങളില്‍ 429 ടണ്‍ ഉല്‍പാദനം ഉണ്ടായിരുന്ന ആറ്റുകൊഞ്ച് 27 ടണ്ണായി കുറഞ്ഞെന്നും പതിനാറായിരം ടണ്ണോളം ഉണ്ടായിരുന്ന ചെമ്മീന്‍ അടക്കമുള്ള മത്സ്യ വിഭാഗങ്ങള്‍ ഏഴായിരം ടണ്ണായി പരിമിതപ്പെട്ടെന്നും സംയുക്‌തസമരസമിതി നേതാക്കള്‍ ചൂണ്ടിക്കാട്ടി. വികസനത്തിന് ഇരയാകുന്നവര്‍ക്ക് നഷ്‌ടപരിഹാരമെന്ന നിലവിലെ നയം ഇവിടെ നടപ്പാക്കിയാല്‍ ഏകദേശം 10 ലക്ഷത്തോളം രൂപ ഈഭാഗത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കേണ്ടിവരുമെന്നും നിലവിലെ അവസ്‌ഥ മത്സ്യമേഖലയില്‍ ദുരിതം വിതയ്‌ക്കുമ്പോഴാണ് പമ്പ-അച്ചന്‍കോവില്‍-വൈപ്പാര്‍ നദീ സംയോജന പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍തീരുമാനിച്ചത്.
കായലിന്റെയും നദികളുടെയും ആവാസവ്യവസ്‌ഥയെ തകിടംമറിക്കുന്ന ഈ പദ്ധതി നടപ്പിലായാല്‍ നിലവിലെ കക്കാ-മത്സ്യ മേഖലയിലെ അവസ്‌ഥ കൂടുതല്‍ പരിതാപകരമാകുമെന്നും ഇവര്‍ പറയുന്നു. ഇത് മുന്നില്‍ക്കണ്ടാണ് തൊഴിലാളികള്‍ സമരത്തിനൊരുങ്ങുന്നതെന്ന് സംയുക്‌തസമരസമിതി നേതാക്കള്‍ അവകാശപ്പെട്ടു. തണ്ണീര്‍മുക്കത്തു നടക്കുന്ന സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ ആദിവാസി ഗോത്രമഹാസഭാ നേതാവ് സി.കെ ജാനു ഉദ്‌ഘാടനം ചെയ്യും.
from kerala news edited
via IFTTT