121

Powered By Blogger

Wednesday, 28 January 2015

മലയാളസര്‍വകലാശാല ലൈബ്രറി മാനേജ്‌മെന്റില്‍ ദേശീയ സമ്മേളനം നടത്തും











Story Dated: Thursday, January 29, 2015 01:41


തിരൂര്‍: അക്കാഡമിക്‌ ലൈബ്രറി മാനേജ്‌മെന്റില്‍ മലയാളസര്‍വകലാശാല ദേശീയ സമ്മേളനം സംഘടിപ്പിക്കും. മാര്‍ച്ച്‌ ഒമ്പതിനും പത്തിനും വാക്കാട്‌ അക്ഷരം കാമ്പസിലാണ്‌ ദേശീയ സമ്മേളനം. യൂണിവേഴ്‌സിറ്റി, കോളജ്‌ ലൈബ്രറി രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍, ലൈബ്രറി ഇന്‍ഫര്‍മേഷന്‍ രംഗത്തെ വിദഗ്‌ധര്‍, ലൈബ്രറി വിഷയത്തില്‍ തല്‍പരരായ ഗവേഷക വിദ്യാര്‍ഥികള്‍-ബിരുദാനന്തര ബിരുദ വിദ്യാര്‍ഥികള്‍ തുടങ്ങിയവരെയാണു ദേശീയ സമ്മേളനത്തിന്‌ ലക്ഷ്യമിടുന്നത്‌.


ലൈബ്രറി ഇന്‍ഫര്‍മേഷന്‍ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന അധ്യാപകര്‍ക്കും സമ്മേളനം പ്രയോജനപ്രദമായിരിക്കും. ലൈബ്രറി ഇന്‍ഫര്‍മേഷന്‍ രംഗത്ത്‌ വന്‍തോതിലുള്ള പുരോഗതിയാണ്‌ വിവരവിനിമയ സാങ്കേതികവിദ്യ (ഐ.സി.ടി) ഉണ്ടാക്കിയിട്ടുള്ളത്‌. മാറുന്ന സാങ്കേതികവിദ്യയില്‍ കാലികമായ മാറ്റം ഉള്‍ക്കൊള്ളാതെ ഈ മേഖലയില്‍ മുന്നോട്ടു പോകാനാവില്ല. ഡിജിറ്റല്‍ ലൈബ്രറി സമ്പ്രദായം, നവമാധ്യമ പ്രയോഗം, ഇ- റിസോര്‍സസ്‌, ഓപ്പണ്‍ ആര്‍ക്കൈവ്‌സ് ഇനിഷ്യേറ്റീവ്‌സ്, ഇലക്‌ട്രോണിക്‌ മാധ്യമങ്ങള്‍ വഴിയുള്ള പൊതുവിവര ലബ്‌ധി തുടങ്ങിയവയും ഇവയുടെ പ്രയോഗവും മുതലായവയാണ്‌ സമ്മേളനം ചര്‍ച്ച ചെയ്ുന്ന പ്രധായന വിഷയങ്ങള്‍. ദേശീയതലത്തില്‍ ഈ രംഗത്ത്‌ വിദഗ്‌ധരായവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുകയും വിഷയങ്ങള്‍ അവതരിപ്പിക്കുകയും ചെയ്യും.സമ്മേളനത്തില്‍ താല്‍പര്യമുള്ള ലൈബ്രറി പ്ര?ഫഷണല്‍സ്‌ കൂടുതല്‍ വിവരങ്ങള്‍ക്കായി tkrashi@gmail.com എന്ന മെയില്‍ വിലാസത്തില്‍ ബന്ധപ്പെടണം.










from kerala news edited

via IFTTT