Story Dated: Tuesday, February 17, 2015 08:59
പാറ്റ്‌ന: രാഷ്‌ട്രീയ പ്രതിസന്ധി രൂക്ഷമായ ബീഹാറില്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയെ പിന്തുണയ്‌ക്കുന്ന ഏഴ് മന്ത്രിമാരെ ജെ.ഡി.യു പുറത്താക്കി. നരേന്ദ്ര സിങ്ങ്, ബ്രിഷന്‍ പട്ടേല്‍, നിതീഷ് മിശ്ര, മഹാചന്ദ്ര പ്രസാദ് സിങ്ങ്, ബിഹം സിങ്ങ്, ഷാഹിദ് അലി ഖാന്‍, സാമ്രാട്ട് ചൗദരി എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ജെ.ഡി.യു സംസ്‌ഥാന പ്രസിഡന്റ് ബസിസ്‌ത നാരായണ്‍ സിങ്ങാണ് മന്ത്രിമാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്.
പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ ശരദ് യാദവ്, ചീഫ് വിപ്പ് ശ്രാവണ്‍ കുമാര്‍ എന്നിവരുടെ അനുമതിയോടെയാണ് അച്ചടക്ക നടപടി. മാഞ്ചി മന്ത്രിസഭയില്‍ നിന്ന് രാജിവയ്‌ക്കണമെന്ന പാര്‍ട്ടി നിര്‍ദ്ദേശം അവഗണിച്ചതിനെ തുടര്‍ന്നാണ് മന്ത്രിമാരെ പുറത്താക്കിയതെന്ന് ശ്രാവണ്‍ കുമാര്‍ പറഞ്ഞു. ജിതന്‍ റാം മാഞ്ചി വെള്ളിയാഴ്‌ച നിയമസഭയില്‍ വിശ്വാസ വോട്ട് തേടാനിരിക്കെയാണ് പാര്‍ട്ടി നടപടി. ജെ.ഡി.യു മാഞ്ചിയെ പുറത്താക്കിയിരുന്നു.
അതേസമയം മാഞ്ചിയും നിതീഷ് കുമാറും തങ്ങളെ പിന്തുണയ്‌ക്കുന്നവരുടെ പ്രത്യേക യോഗങ്ങള്‍ വിളിച്ച് 20ന് സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ചര്‍ച്ച ചെയ്‌തു. ഡല്‍ഹി സന്ദര്‍ശനത്തിന് ശേഷം മടങ്ങിയെത്തിയ മാഞ്ചി തന്നെ പിന്തുണയ്‌ക്കുന്ന മന്ത്രിമാരായ നരേന്ദ്ര സിങ്ങ്, വിനയ് ബിഹാരി, വിമത ജെ.ഡി.യു നേതാവ് ഗ്യാനേന്ദ്ര സിങ്ങ് ഗ്യാനൂ, ജെ.ഡി.യുവില്‍ നിന്ന് പുറത്താക്കിയ എം.പി ഷാബിര്‍ അലി എന്നിവരുമായി മാഞ്ചി കൂടിക്കാഴ്‌ച നടത്തി. 20ന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാകുമെന്ന് വിനയ് ബിഹാരി പറഞ്ഞു.
നിതീഷ് ക്യാമ്പിലും രാഷ്‌ട്രീയ നീക്കങ്ങള്‍ സജീവമാണ്. നിതീഷ് കുമാറിനെ പിന്തുണയ്‌ക്കുന്ന എം.എല്‍.എമാര്‍ക്കായി ജെ.ഡി.യു എം.എല്‍.സി ബിനോദ് സിങ്ങിന്റെ വസതിയില്‍ അത്താഴ വിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്. ജെ.ഡി.യു എം.എല്‍.എമാര്‍ക്ക് പുറമെ ആര്‍.ജെ.ഡി, കോണ്‍ഗ്രസ്, സി.പി.ഐ എന്നീ പാര്‍ട്ടികളില്‍ നിന്നും നിതീഷിനെ പിന്തുണയ്‌ക്കുന്ന എം.എല്‍.എമാര്‍ക്കും വിരുന്നിലേക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. നിതീഷിനൊപ്പം നില്‍ക്കുന്ന വിനയ് ചൗദരിയുടെ വസതിയിലും 19ന് നിതീഷ് കുമാറിന്റെ വസതിയിലും അത്താഴ വിരുന്ന് നടത്തും.
from kerala news edited
via IFTTT