121

Powered By Blogger

Tuesday, 17 February 2015

മതസ്വാതന്ത്രം സംരക്ഷിക്കും; പ്രധാനമന്ത്രിയുടെ പ്രസ്‌താവനയെ സ്വാഗതം ചെയ്‌ത് കത്തോലിക്കാ സഭ









Story Dated: Tuesday, February 17, 2015 08:14



mangalam malayalam online newspaper

ഡല്‍ഹി: മതസ്വാതന്ത്രം സംരക്ഷിക്കുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്‌താവന സ്വാഗതം ചെയ്യുന്നുവെന്ന്‌ സിബിസിഐ പ്രസിഡന്റ്‌ കര്‍ദിനാള്‍ ബസേലിയോസ്‌ മാര്‍ ക്ലീമിസ്‌ കാതോലിക്ക ബാവ. െ്രെകസ്‌തവരുള്‍പ്പെടെയുള്ളവര്‍ക്ക്‌ മതപരമായ അവകാശങ്ങള്‍ പാലിക്കുന്നതിന്‌ സംരക്ഷണം നല്‍കാന്‍ ബന്ധപ്പെട്ടവര്‍ക്ക്‌ പ്രധാനമന്ത്രി നിര്‍ദ്ദേശം നല്‍കണമെന്നും കര്‍ദിനാള്‍ ആവശ്യപ്പെട്ടു. മതസ്വാതന്ത്രത്തെക്കുറിച്ചു പ്രധാനമന്ത്രി നല്‍കിയ ഉറപ്പ്‌ നടപ്പിലാക്കണമെന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ്‌ജ് ആലഞ്ചേരി പ്രതികരിച്ചു.


നരേന്ദ്രമോദിയുടെ വാക്കുകള്‍ പ്രതീക്ഷ നല്‍കുന്നതാണെന്ന്‌ ആര്‍ച്ച്‌ ബിഷപ്പ്‌ ആന്‍ഡ്രൂസ്‌ താഴത്ത്‌പറഞ്ഞു. മൂന്ന്‌ ദിവസത്തെ സന്ദര്‍ശനത്തിനായി ഡല്‍ഹിയിലെത്തിയ ഇഗ്നാത്തിയോസ്‌ അപ്രേം ദ്വീതീയന്‍ പാത്രിയാര്‍ക്കീസ്‌ ബാവ െ്രെകസ്‌തവ ആരാധനാലങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട്‌ ആശങ്ക അറിയിച്ചു.


നരേന്ദ്രമോദിയുടെ ഉറപ്പ്‌ വിശ്വസിക്കുന്നുവെന്ന്‌ എംപിമാരായ പി.ജെ. കുര്യനും കെ.വി തോമസും പ്രതികരിച്ചപ്പോള്‍ ഇന്നത്തെ പ്രസ്‌താവന പ്രധാനമന്ത്രി പാര്‍ലമെന്റിലും ആവര്‍ത്തിക്കണമെന്ന്‌ കോണ്‍ഗ്രസ്‌ വക്‌താവ്‌ പി.സി ചാക്കോ ആവശ്യപ്പെട്ടു.


ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചനെയും എവുപ്രാസ്യാമ്മയെയും വിശുദ്ധരായി പ്രഖ്യാപിച്ചതിന്റെ ദേശിയ ആഘോഷത്തിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കവെയാണ്‌ മത സൗഹാര്‍ദം തകര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി വ്യക്‌തമാക്കിയിത്‌. ക്രൈസ്‌തവ ദേവാലയങ്ങള്‍ക്ക്‌ നേരെ ഡല്‍ഹിയില്‍ തുടര്‍ച്ചയായി നടന്ന ആക്രമണങ്ങളുടെയും ഘര്‍ വാപസി അടക്കമുള്ള വിവാദങ്ങള്‍ക്കും ശേഷം ആദ്യമായാണ്‌ പ്രധാനമന്ത്രി ഇത്തരമൊരു പ്രതികരണം നടത്തുന്നത്‌.










from kerala news edited

via IFTTT