Story Dated: Tuesday, February 17, 2015 02:27
മുംബൈ: സമയനിഷ്ടയുടെ കാര്യത്തില്‍ ഒരു ഉത്തരവാദിത്വവും കാണിക്കാത്ത എയര്‍ ഇന്ത്യയ്ക്ക് യാത്രക്കാര്‍ വൈകിയാല്‍ അതു സഹിക്കില്ല. വിമാനത്തില്‍ കയറാനുള്ള ചെക്കിംഗിന് അഞ്ചു മിനിറ്റ് വൈകിയ ദമ്പതികളെ എയര്‍ ഇന്ത്യ ജീവനക്കാര്‍ കടുത്ത ഭാഷയില്‍ ശകാരിക്കുന്ന വീഡിയോ വൈറലാവുന്നു. വെള്ളിയാഴ്ച മുംബൈ രാജ്യാന്തര വിമാനത്താവളത്തിലായിരുന്നു സംഭവം. ക്ഷമ പറഞ്ഞിട്ടും വിമാനത്തില്‍ കയറാന്‍ അപേക്ഷിച്ചിട്ടും ജീവനക്കാര്‍ ദമ്പതികളെ ശകാരിക്കുന്നതും വീഡിയോയിലുണ്ട്.
ഒരിക്കല്‍ നിങ്ങള്‍ വൈകിയാല്‍ അതു വൈകിയതാണ്. നിങ്ങള്‍ക്കു വിമാനം നഷ്ടപ്പെടും. ഒന്നും സൗജന്യമല്ല എന്നിങ്ങനെ യാത്രക്കാരായ ദമ്പതിമാരെ എയര്‍ ഇന്ത്യ ജീവനക്കാര്‍ അധിക്ഷേപിക്കുന്നത് വീഡിയോയിലുണ്ട്. രാജ്യാന്തര സര്‍വീസില്‍ യാത്രചെയ്യാന്‍ ഒരു മണിക്കൂര്‍ മുമ്പ് ചെക്ക് ഇന്‍ ചെയ്യണമെന്ന നിയമം ചൂണ്ടിക്കാട്ടിയാണ് ജീവനക്കാര്‍ യാത്രക്കാരെ അധിക്ഷേപിക്കുന്നത്.
അത്യാസന്ന നിലയിലായ അമ്മയെ കാണാന്‍ പോവുകയാണെന്നും യാത്രയ്ക്ക് അനുവദിക്കണമെന്നും യാത്രക്കാരിയായ സ്ത്രീ കണ്ണീരോടെ പറയുന്നതും വീഡിയോയിലുണ്ട്. ഇതു കണ്ടിട്ടും ജീവനക്കാര്‍ അധിക്ഷേപം തുടരുകയാണ്.എന്നെ സഹായിക്കണമെന്ന് സ്ത്രീ ഇടയ്ക്കിടയ്ക്ക് പറയുന്നതും വീഡിയോയിലുണ്ട്. ഈ സമയം വിമാനത്താവളത്തിലുണ്ടായിരുന്ന യാത്രക്കരാനാണ് സംഭവം തന്റെ ഫോണില്‍ പകര്‍ത്തിയത്. തുടര്‍ന്ന് ഇയാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് 29000-ത്തിലേറെ ഷെയര്‍ ലഭിച്ചതായാണ് റിപ്പോര്‍ട്ട്.
from kerala news edited
via IFTTT