121

Powered By Blogger

Tuesday, 17 February 2015

ചക്കരക്കലില്‍ ഹര്‍ത്താലിനിടെ സംഘര്‍ഷം: പോലീസ്‌ ലാത്തി വീശി









Story Dated: Tuesday, February 17, 2015 01:50



കണ്ണൂര്‍: ചക്കരക്കലില്‍ സി.പി.എം ആഹ്വാനം ചെയ്‌ത ഹര്‍ത്താലിനിടെ സംഘര്‍ഷം. പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ പോലീസ്‌ ലാത്തി വീശി. സ്‌ഥലത്ത്‌ ബി.ജെ.പി ഓഫീസ്‌ ഒരു സംഘം അടിച്ചു തകര്‍ത്തു. സംഭവ സ്‌ഥലത്ത്‌ ഉന്നതര്‍ അടക്കമുള്ള പോലീസ്‌ സംഘം ക്യാമ്പ്‌ ചെയ്യുന്നുണ്ട്‌. ഹര്‍ത്താല്‍ അനുകൂലികള്‍ ബി.ജെ.പി കാര്യാലയത്തിനും തീ ഇട്ടു. കെട്ടിടത്തിലുണ്ടായിരുന്ന കസേരകളും തോരണങ്ങളും റോഡിലിട്ടു തീ കൊളുത്തിയ ശേഷം ആക്രമികള്‍ കെട്ടിടത്തിനും തീ വെയ്‌ക്കുകയായിരുന്നു.


അഞ്ചരക്കണ്ടി നോര്‍ത്ത്‌ ലോക്കല്‍ കമ്മറ്റി ഓഫീസ്‌ തകര്‍ത്തതില്‍ പ്രതിഷേധിച്ചാണ്‌ പ്രദേശത്ത്‌ സി.പി.എം ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തത്‌. പുലര്‍ച്ചെ രണ്ട്‌ മണിയോടെ മുഖംമൂടി ധരിച്ച്‌ ബൈക്കുകളിലെത്തിയ സംഘം സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസ്‌ അടിച്ച്‌ തകര്‍ത്ത ശേഷം തീയിടുകയായിരുന്നു. മൂഴപ്പാല ടൗണിലും, പി.സി കമ്പനിക്ക്‌ സമീപവും റോഡുകള്‍ തടസപ്പെടുത്തിയതിനു ശേഷമാണ്‌ ആക്രമണം നടത്തിയത്‌. രണ്ടു നിലയിലായി പ്രവര്‍ത്തിച്ചിരുന്ന ഓഫീസിലെ ഫര്‍ണീച്ചറും ഉപകരണങ്ങളും പൂര്‍ണ്ണമായും തകര്‍ത്തിട്ടുണ്ട്‌.


സംഭവ സ്‌ഥലത്ത്‌ സി.പി.എം-ബി.ജെ.പി സങ്കര്‍ഷം തുടര്‍ക്കഥയാണെന്ന്‌ പോലീസ്‌ പറയുന്നു. കഴിഞ്ഞ ദിവസം മൂഴപ്പാല പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ സി.പി.എം പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച്‌ അക്രമാസക്‌തമായിരുന്നു.










from kerala news edited

via IFTTT