121

Powered By Blogger

Tuesday, 17 February 2015

സി.പി.എം ചര്‍ച്ച ചെയ്യേണ്ടത്‌ ആം ആദ്‌മിയുടെ മുന്നേറ്റമെന്ന്‌ എം. മുകുന്ദന്‍









Story Dated: Tuesday, February 17, 2015 01:53



mangalam malayalam online newspaper

കണ്ണൂര്‍: സി.പി.എം സംസ്‌ഥാന സമ്മേളനം അടിയന്തിരമായി ചര്‍ച്ച ചെയ്യേണ്ടത്‌ വി.എസ്‌ പ്രശ്‌നമല്ല ആം ആദ്‌മിയുടെ മുന്നേറ്റമാണെന്ന്‌ എഴുത്തുകാരന്‍ എം. മുകുന്ദന്‍. കേരളത്തിലും വൈകാതെ ആം ആദ്‌മി തരംഗം ആഞ്ഞടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കോണ്‍ഗ്രസും ഇടതുപക്ഷവും മാത്രം കണ്ട കേരളത്തിലേക്കും ആം ആദ്‌മി കടന്നു വരും. നഷ്‌ടപ്പെട്ടുപോയ രാഷ്‌ട്രീയ സ്വപ്‌നങ്ങളാണ്‌ ആപ്പിലൂടെ കേരളീയര്‍ക്ക്‌ തിരിച്ചു കിട്ടുന്നത്‌. ആപ്പ്‌ ഡല്‍ഹിയിലെ പോലെ ഇവിടെയും ആഞ്ഞടിക്കുമെന്നും എം.മുകുന്ദന്‍ പറഞ്ഞു. ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും കുത്തകയായിരുന്ന ഡല്‍ഹിയില്‍ മാറ്റമുണ്ടാക്കിയ ആപ്പ്‌ അതിലും ശക്‌തമായി കേരളത്തില്‍ ആഞ്ഞടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


കമ്മ്യൂണിസ്‌റ്റ് പ്രത്യയശാസ്‌ത്രം ഇന്ന്‌ എവിടെയുമില്ല. അത്‌ പഴകിക്കഴിഞ്ഞു. അതുകൊണ്ട്‌ പ്രത്യയശാസ്‌ത്ര ശാഠ്യം ഉപേക്ഷിച്ച്‌ ആപ്പുമായി സിപിഎം ഒന്നിക്കുകയാണ്‌ വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.










from kerala news edited

via IFTTT