121

Powered By Blogger

Tuesday, 17 February 2015

കുരങ്ങുപനി ബാധിച്ച കോളനികളില്‍ ആരോഗ്യമന്ത്രിയുടെ സന്ദര്‍ശനം











Story Dated: Tuesday, February 17, 2015 01:39


പുല്‍പ്പള്ളി: കുരങ്ങുപനിമൂലം മൂന്നുപേര്‍ മരണപ്പെടുകയും, നിരവധിപേര്‍ രോഗബാധിതരാവുകയും ചെയ്‌ത ചീയമ്പം-73 കോളനിയിലും, ദേവര്‍ഗദ്ധ കോളനിയിലും ആരോഗ്യവകുപ്പ്‌ മന്ത്രി വി.എസ്‌. ശിവകുമാര്‍ സന്ദര്‍ശനം നടത്തി. 73 കോളനിയില്‍ കുരങ്ങുപനിമൂലം മരണപ്പെട്ട മാധവന്‍, കുള്ളന്‍, കാളി എന്നിവരുടെ വീടുകളിലും മന്ത്രി സന്ദര്‍ശനം നടത്തി. കുരങ്ങുപനിയുമായി കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ ഒരുമാസം ചികിത്സിച്ച്‌ തിരികെയെത്തിയ ബാബുവിനെയും മന്ത്രി സന്ദര്‍ശിച്ചു. ബാബു ഫോറസ്‌റ്റ് ഫയര്‍ലൈന്‍ വാച്ചറായിരുന്നു.


കുരങ്ങുപനിമൂലം ആദ്യം മരണപ്പെട്ട ദേവര്‍ഗദ്ദ കോളനിയിലെ ഓമനയുടെ വീട്ടിലും മന്ത്രി സന്ദര്‍ശനം നടത്തി. കോളനിവാസികളുടെ പരാതികള്‍ കേട്ട മന്ത്രി അവര്‍ക്കാവശ്യമായ എല്ലാ ചികിത്സാ സഹായങ്ങളും ഒരുക്കുമെന്നും റവന്യൂ ഫോറസ്‌റ്റ് വകുപ്പുകളുമായി സഹകരിച്ച്‌ നടപടിക്രമങ്ങള്‍ വേഗത്തിലാക്കുമെന്നും അറിയിച്ചു. വനത്തിനുള്ളില്‍ കഴിയുന്ന ആദിവാസികളെ വനത്തിന്‌ പുറത്ത്‌ പുനരധിവസിപ്പിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദേഹം പറഞ്ഞു. കൂടാതെ ഈ കോളനികളുടെ മേല്‍നോട്ടത്തിലേക്ക്‌ കൂടുതലായ ട്രൈബല്‍ പ്രമോട്ടര്‍മാരുടെ സേവനംകൂടി ലഭ്യമാക്കുമെന്നും അദേഹം അറിയിച്ചു.


മന്ത്രിയോടൊപ്പം ഐ.സി. ബാലകൃഷ്‌ണന്‍ എം.എല്‍.എ, ജില്ലാ കലക്‌ടര്‍ വി. കേശവേന്ദ്രകുമാര്‍, ജില്ലാ പഞ്ചായത്തംഗം കെ.എല്‍. പൗലോസ്‌, ഡി.എം.ഒ നിതാ വിജയന്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. വിദ്യ, റവന്യൂ, ഫോറസ്‌റ്റ്, പോലീസ്‌ വകുപ്പുകളിലെ മറ്റുദ്യോഗസ്‌ഥര്‍, വാര്‍ഡംഗം അപ്പി ബോളന്‍,

ടി.എസ്‌. ദിലീപ്‌ കുമാര്‍ എന്നിവരുമുണ്ടായിരുന്നു.










from kerala news edited

via IFTTT