മലയാളസിനിമയില്‍ തിളങ്ങിയ നായികാതാരമാണ് ദിവ്യാ ഉണ്ണി. 12 വര്‍ഷത്തെ ഇടവേളയ്ക്കുശേഷം ദിവ്യാ ഉണ്ണി മലയാള സിനിമയില്‍ വീണ്ടും സജീവമാകാന്‍ ഒരുങ്ങുന്നു. കഴിഞ്ഞവാരം അമേരിക്കയില്‍ നിന്ന് ദിവ്യ കൊച്ചിയിലെത്തി. പുതുമയാര്‍ന്ന കഥകളുമായി മൂന്നോളം സംവിധായകര്‍ താരത്തെ സമീപിച്ചുകഴിഞ്ഞു. അമേരിക്കയിലെ ഹൂസ്റ്റണില്‍ അഞ്ഞൂറോളം വിദ്യാര്‍ഥികളുള്ള ഒരു ഡാന്‍സ് സ്‌കൂള്‍ നടത്തുകയാണ് ദിവ്യ. ആ വിദ്യാലയത്തിന്റെ വെക്കേഷന്‍ കേന്ദ്രീകരിച്ച ഷൂട്ടിങ്ങാണ് താരം പ്ലാന്‍ ചെയ്യുന്നത്.
''മഞ്ജു വാര്യര്‍ സിനിമയിലേക്ക് തിരിച്ചെത്തിയതില്‍ ഏറെ സന്തോഷം. എല്ലാതരത്തിലും മഞ്ജു എന്നെ വിസ്മയിപ്പിച്ചു. ആ പ്രേരണയില്‍ നിന്നല്ല ഞാന്‍ വീണ്ടും അഭിനയിക്കാന്‍ ഒരുങ്ങുന്നത്. സിനിമയില്‍നിന്ന് തത്കാലത്തേക്ക് മാറിനിന്നെങ്കിലും നൃത്തലോകത്തുനിന്ന് ഞാന്‍ ഒരിക്കലും മാറിയില്ല. വിവാഹത്തിനുശേഷം സിനിമയില്‍ നിരവധി അവസരങ്ങള്‍ എനിക്ക് കിട്ടിയിരുന്നു. അമേരിക്കയില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രയും എന്നെ പ്രതീക്ഷ അര്‍പ്പിച്ച് ഡാന്‍സ് പഠിക്കാന്‍ എത്തിയ നൃത്തവിദ്യാലയത്തിലെ കുട്ടികളുടെ ഭാവിയും ഓര്‍ത്ത് ഞാന്‍ മാറിനിന്നു. ഒരു നടിയെന്ന നിലയില്‍ അഭിനയപ്രാധാന്യമുള്ള കഥാപാത്രത്തെ കിട്ടിയാല്‍ ഞാന്‍ വീണ്ടും അഭിനയരംഗത്ത് എത്തും.'' ദിവ്യ പറയുന്നു.
ദിവ്യാ ഉണ്ണി തിരിച്ചെത്തുമ്പോള്‍ കുഞ്ഞനുജത്തി വിദ്യാ ഉണ്ണി സിനിമാരംഗത്തുണ്ട്. വിദ്യയുടെ തമിഴ് ചിത്രത്തിന്റെ ഡിസ്‌കഷന്‍ നടക്കുന്നു. കാത്തിരുന്നാലും നല്ല ചിത്രത്തിന്റെ ഭാഗമാകാനാണ് വിദ്യയുടെ പ്ലാന്‍.
കൊച്ചിയിലെത്തിയ ദിവ്യ പൊന്ന്യേത്ത് ക്ഷേത്രോത്സവത്തില്‍ അനുജത്തി വിദ്യയോടൊപ്പം നൃത്തമവതരിപ്പിച്ചു. അമേരിക്കയിലെ നിരവധി വേദികളില്‍ നൃത്തമവതരിപ്പിച്ചെങ്കിലും സ്വന്തംനാട്ടിലെ ഇത്തരമൊരു പ്രോഗ്രാം മോഹമായിരുന്നെന്ന് ദിവ്യ പറഞ്ഞു.
മഞ്ജുവിനെപ്പോലെ കരിയറില്‍ തിളങ്ങുന്ന സമയത്തുതന്നെയാണ് ദിവ്യ സിനിമയില്‍നിന്ന് കുടുംബജീവിതത്തിലേക്ക് കടന്നത്.
കല്യാണസൗഗന്ധികം, കാരുണ്യം, കഥാനായകന്‍, ചുരം, വര്‍ണപ്പകിട്ട്, പ്രണയവര്‍ണങ്ങള്‍, ഒരു മറവത്തൂര്‍ കനവ്, ഉസ്താദ്, എന്നീ ചിത്രങ്ങളാണ് ഈ താരത്തെക്കുറിച്ചുള്ള ഓര്‍മകളില്‍ മനസ്സിലെത്തുന്ന ചിത്രങ്ങള്‍.
from kerala news edited
via IFTTT