ഇന്‍ഫോസിസ് അമേരിക്കന്‍ കമ്പനിയെ ഏറ്റെടുത്തു
ബെംഗളൂരു: ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയായ ഇന്‍ഫോസിസ്, ഓട്ടോമേഷന്‍ ടെക്‌നോളജി കമ്പനിയായ പനായയെ ഏറ്റെടുത്തു. അമേരിക്കയിലെ ന്യൂ ജേഴ്‌സി ആസ്ഥാനമായുള്ള കമ്പനിയെ 1,250 കോടി രൂപയ്ക്കാണ് ഇന്‍ഫോസിസ് സ്വന്തമാക്കിയത്. 2012 സപ്തംബറില്‍ സൂറിച്ച് ആസ്ഥാനമായുള്ള ലോഡ്സ്റ്റണ്‍ ഹോള്‍ഡിങ്‌സിനെ ഏറ്റെടുത്ത ശേഷം നടത്തുന്ന ആദ്യ ഏറ്റെടുക്കലാണിത്.
മേഴ്‌സിഡസ് ബെന്‍സ്, യൂണിലിവര്‍, കൊക്കകോള എന്നിവ ഉള്‍പ്പെടെയുള്ള ബഹുരാഷ്ട്ര കമ്പനികള്‍ക്ക് ക്ലൗഡ് അധിഷ്ഠിത ക്വാളിറ്റി മാനേജ്‌മെന്റ് സേവനങ്ങള്‍ ലഭ്യമാക്കുന്ന കമ്പനിയാണ് പനായ. ഉത്പന്ന വൈവിധ്യവത്കരണത്തിന്റെ ഭാഗമായാണ് ഏറ്റെടുക്കല്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉള്‍പ്പെടെ പുതിയ സാങ്കേതിക വിദ്യകളിലേക്കുള്ള ചുവടുെവപ്പുമാണിത്.
ഇന്‍ഫോസിസിന്റെ തലപ്പത്ത് വിശാല്‍ സിക്ക എത്തിയ ശേഷം ആദ്യമായാണ് ഒരു ഏറ്റെടുക്കല്‍ നടത്തുന്നത്. 32,000 കോടി രൂപയുടെ കരുതല്‍ ധനമുള്ള ഇന്‍ഫോസിസിന് ഇനിയും ഏറ്റെടുക്കലുകള്‍ക്ക് താത്പര്യമുണ്ട്.
from kerala news edited
via IFTTT