പ്രണയിക്കുന്നവര്‍ക്കായി വാലന്റയ്ന്‍സ് ദിനത്തില്‍ ഒരു മ്യൂസിക് ആല്‍ബം പുറത്തിറങ്ങുന്നു, റാപ്‌സഡി. കൊച്ചിയിലെ 7റസ ഡോര്‍ സ്റ്റുഡിയോ ആണ് ആല്‍ബം പുറത്തിറക്കുന്നത് .
അയ്യായിരത്തോളം സ്റ്റില്‍ ഫോട്ടോകള്‍ ഉപയോഗിച്ചാണ് ആല്‍ബം ചെയ്തത്. ഇന്ത്യയില്‍ ആദ്യത്തെ സ്റ്റീരിയൊസ്‌കോപിക് 3 ഡി ആല്‍ബം എന്ന പുതുമയും ഇതിനുണ്ട്. ഫോട്ടോഷോപ്പില്‍ തയ്യാറാക്കിയ ഫ്രെയ്മുകള്‍ക്ക് അഡോബ് ആഫ്‌റ്റെര്‍ ഇഫക്ടിലൂടെയാണ് നിശ്ചല ചിത്രങ്ങള്‍ക്ക് ചലനം നല്കിയിരിക്കുന്നത്.
ഇംഗ്ലീഷ്,ഹിന്ദി, കന്നഡ, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ ആല്‍ബം പുറത്തിറങ്ങുന്നു .ഗോവ, ഊട്ടി, ധനുഷ്‌കോടി, മൂന്നാര്‍,കൊച്ചി , കുടക് എന്നിവിടങ്ങളില്‍ ആണ് ചിത്രീകരിച്ചത്.
ക്യാമറമാനും എഡിറ്ററും ആയ രാഗേഷ് നാരായണന്‍ ഇതിന്റെ ഫോട്ടോഗ്രാഫി, വിഷ്വല്‍ എഫ്‌ഫെക്ട്‌സ് ,എഡിറ്റിംഗ് എന്നിവ നടത്തി സംവിധാനം ചെയ്തിരിക്കുന്നു . നിര്‍മ്മാണം സുധി അന്ന.
സന്തോഷ് വര്‍മയാണ് ഇംഗ്ലീഷ് ഒഴികെയുള്ള നാല് ഭാഷകളിലും സംഗീതം നല്കിയിരിക്കുനത്. അന്ന രിബെല്ലോയാണ് ഇംഗ്ലീഷില്‍ ഈ ഗാനം ഒരുക്കിയിരിക്കുന്നത്. അനൂപ് ജി കൃഷ്ണന്‍, പോപ് ഗായകന്‍ എല്‍സ്റ്റന്‍ പെരെര എന്നിവരാണ് ഗായകര്‍. സന്തോഷ് വര്‍മ, മണികണ്ഠന്‍ ഊട്ടി, ഗോപി റ്റൈട്ടുസ്, രാജഗോപാല്‍ കൃഷ്ണ, സുധ രാജഗോപാല്‍ എന്നിവര്‍ വിവിധ ഭാഷകളില്‍ ഗാനങ്ങള്‍ രചിച്ചിരിക്കുന്നു. രജീഷ് ബാലയാണ് ക്രിയേറ്റിവ് ഡയറക്ടര്‍.
from kerala news edited
via IFTTT