121

Powered By Blogger

Tuesday, 17 February 2015

രാമനാട്ടുകരയില്‍ സുരക്ഷാ ജീവനക്കാരന്റെ കൈ തല്ലിയൊടിച്ചു









Story Dated: Tuesday, February 17, 2015 05:12



കോഴിക്കോട്‌: ചന്ദ്രബോസിന്റെ മരണത്തിന്‌ പിന്നാലെ സെക്യൂരിറ്റി ജീവനക്കാരന്‌ നേരെ വീണ്ടും ആക്രമണം. കോഴിക്കോട്ട്‌ രാമനാട്ടുകര എല്‍.ഐ.സി ഓഫീസിലെ സുരക്ഷാ ജീവനക്കാരന്റെ വലത്‌ കൈ തല്ലിയൊടിച്ചു. കക്കോട്ടി സ്വദേശി എസ്‌ സുന്ദരനാണ്‌ മര്‍ദനമേറ്റത്‌. പുകവലി തടഞ്ഞതാണ്‌ മര്‍ദനത്തില്‍ കലാശിച്ചത്‌.


ഇന്നലെ രാത്രി 8.30ന്‌ സ്‌ഥലത്ത്‌ കാറിലെത്തിയ അഞ്ചംഗ സംഘത്തിലുള്ളയാളാണ്‌ ജീവനക്കാരനെ മര്‍ദിച്ചത്‌. ഓഫീസിന്റെ മുമ്പില്‍ നിന്നു പുകവിലിച്ചത്‌ സുരക്ഷാ ജീവനക്കാരന്‍ തടഞ്ഞിരുന്നു. ഇതില്‍ പ്രകോപിതനായ ആള്‍ കാറില്‍ തിരികെയെത്തി ഇടിക്കട്ടയുമായി മടങ്ങിയെത്തിയാണ്‌ മര്‍ദിച്ചത്‌. ശരീരമാസകലം മര്‍ദനമേറ്റ ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.










from kerala news edited

via IFTTT