121

Powered By Blogger

Tuesday, 17 February 2015

വിമാനത്താവളത്തിലെ സുരക്ഷാ പരിശോധന മടുത്ത്‌ യുവാവ്‌ വസ്‌ത്രങ്ങള്‍ ഊരിയെറിഞ്ഞു









Story Dated: Tuesday, February 17, 2015 06:59



mangalam malayalam online newspaper

സെന്റ്‌ പീറ്റേഴ്‌സ്ബര്‍ഗ്‌: വിമാനത്താവളത്തിലെ കര്‍ശന സുരക്ഷാ പരിശോധനയില്‍ മനംമടുത്ത്‌ യുവാവ്‌ വസ്‌ത്രങ്ങള്‍ ഊരിയെറിഞ്ഞു. റഷ്യയിലെ സെന്റ്‌ പീറ്റേഴ്‌സ്ബര്‍ഗിലെ പുല്‍കോവോ വിമാനത്താവളത്തിലാണ്‌ സംഭവം. ആവര്‍ത്തിച്ചുള്ള ചോദ്യം ചെയ്യലും പരിശോധനയും സഹിക്കാനാകാതെയാണ്‌ യുവാവ്‌ വസ്‌ത്രങ്ങള്‍ ഊരിയെറിഞ്ഞത്‌. ഇതോടെ സുരക്ഷാ പരിശോധന നടത്തുകയായിരുന്ന ഉദ്യോഗസ്‌ഥര്‍ പോലും ഒരു നിമിഷം സ്‌തബ്‌ദരായി.


യുവാവിന്റെ അപ്രതീക്ഷിതമായ പെരുമാറ്റത്തില്‍ ഞെട്ടി നില്‍ക്കുന്ന ഉദ്യോഗസ്‌ഥരെയും നാണം മറയ്‌ക്കാനുള്ള മുഴുവന്‍ വസ്‌ത്രവും വലിച്ചൂരി എറിയുന്ന യുവാവിനെയും സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്‌തമാണ്‌. ഇയാള്‍ ധരിച്ചിരുന്ന ഷൂസ്‌ അഴിച്ചു മാറ്റാനാണ്‌ ഉദ്യോഗസ്‌ഥര്‍ ആദ്യം ആവശ്യപ്പെട്ടത്‌. ഇതിന്‌ പിന്നാലെ വന്ന മറ്റ്‌ നിര്‍ദ്ദേശങ്ങളില്‍ അസ്വസ്‌ഥത പ്രകടിപ്പിച്ച യുവാവ്‌ അപ്രതീക്ഷിതമായി തുണിയുരിയുകയായിരുന്നു.


യാത്രക്കാരനായ യുവാവ്‌ ബര്‍ത്ത്‌ ഡേ സ്യൂട്ടിലായതോടെ ഇനി എന്ത്‌ പരിശോധന നടത്താനാണെന്ന ഭാവത്തില്‍ ഉദ്യോഗസ്‌ഥരുടെ ഭാഗത്തും ചെറിയ നിസംഗത പ്രകടമായി. വിമാനത്താവളങ്ങളിലെ സുരക്ഷാ പരിശോധനയുടെ പേരില്‍ സുരക്ഷാ ജീവനക്കാര്‍ അനാവശ്യ ഇടപെടല്‍ നടത്തുന്നതായി നേരത്തെയും പരാതി ഉയര്‍ന്നിട്ടുണ്ട്‌. ഇത്തരത്തില്‍ പ്രതിഷേധമുള്ള യാത്രക്കാരുടെയെല്ലാം വികാരം മനസിലാക്കിയാകാം ഈ അഞ്‌ജാത യുവാവ്‌ പ്രതിഷേധിച്ചത്‌. സെന്റ്‌ പീറ്റേഴ്‌സ്ബര്‍ഗ്‌ പോലീസ്‌ അന്വേഷണം ആരംഭിച്ചു.


സുരക്ഷാ ജീവനക്കാരുടെ അനാവശ്യ ചോദ്യം ചെയ്യലില്‍ പ്രതിഷേധിച്ച്‌ 2013ല്‍ ബ്രിട്ടനിലെ മാഞ്ചസ്‌റ്റര്‍ എയര്‍പോര്‍ട്ടില്‍ രണ്ട്‌ പേര്‍ വസ്‌ത്രമുരിഞ്ഞ്‌ പ്രതിഷേധിച്ചിരുന്നു. ഇവരെ പിന്നീട്‌ പൊതുസ്‌ഥലത്ത്‌ ശല്യമുണ്ടാക്കിയതിന്‌ ശിക്ഷിച്ചിരുന്നു.










from kerala news edited

via IFTTT