Story Dated: Tuesday, February 17, 2015 05:16

മുംബൈ: ഐ.പി.എസ്. ഉദ്യോഗസ്ഥന് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി വിധവ രംഗത്ത്. ഓഫീസിലെ ക്ലര്‍ക്കായ തന്നെ ഐ.പി.എസ്. ഉദ്യോഗസ്ഥന് കയറി പിടിക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് യുവതി കൊളാബാ പോലീസില്‍ പരാതി നല്കി. താന്‍ വിവാഹിതയാണോ എന്നും തന്റെ കുടുംബ പശ്ചാത്തലവും മറ്റും ഉദ്യോഗസ്ഥന് മുമ്പ് ചോദിച്ച് മനസിലാക്കിയിരുന്നതായി വിധവയായ യുവതി പരാതിയില്‍ പറയുന്നു. തുടര്‍ന്ന് തന്നെ ഉദ്യോഗസ്ഥന് നിരന്തരം ഫോണില്‍ വിളിച്ച് ശല്യം ചെയ്തിരുന്നു.
തിങ്കളാഴ്ച ഓഫീസിലെത്തിയ തന്നെ ഉദ്യോഗസ്ഥന് കടന്നു പിടിക്കുകയായിരുന്നുവെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. യുവതിയുടെ പരാതി തങ്ങള്‍ക്ക് ലഭിച്ചതായി പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. എന്നാല്‍ സംഭവത്തില്‍ ദൃക്സാക്ഷികളോ മറ്റ് തെളിവുകളോ ഇല്ലാത്തതിനാല്‍ പോലീസ് ഇതുവരെ എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്തിട്ടില്ല.
യുവതിയുടെ ഫോണിലേക്കുവന്ന കോളുകള്‍ പരിശോധിച്ചാല്‍ മാത്രമേ പരാതിയിലെ വിശ്വാസ്യത ഉറപ്പുവരുത്താന്‍ സാധിക്കുകയുള്ളുവെന്നും പോലീസ് വ്യക്തമാക്കി. യുവതി കുറ്റാരോപിതന്റെ കീഴ്ജീവനക്കാരി ആയതിനാല്‍ ഉദ്യോഗസ്ഥന് ഇവര്‍ക്കെതിരെ മുമ്പ് എന്തെങ്കിലും നടപടികള്‍ സ്വീകരിച്ചതിന്റെ വൈരാഗ്യമാണോ പരാതിക്ക് പിന്നിലെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
from kerala news edited
via
IFTTT
Related Posts:
ശശി തരൂരിന്റെ സഹായി നാരായണ്‍ സിംഗിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തി Story Dated: Sunday, January 11, 2015 12:05നൂഡല്‍ഹി: സുനന്ദ പുഷ്ക്കറിന്റെ മരണവുമായി ബന്ധപ്പെട്ട് ശശി തരൂരിന്റെ സഹായി നാരയണ് സിംഗിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. നാരയണ് സിംഗിന്റെ ഹിമാചല്‍ പ്രദേശിലെ വീട്ടില്‍ ഡ… Read More
ഇടുക്കിയില്‍ സമവായം; വിഎസ് പക്ഷക്കാരെ ജില്ലകമ്മറ്റിയില്‍ നിലനിര്‍ത്തി Story Dated: Sunday, January 11, 2015 11:13ഇടുക്കി: വിഭാഗീകതയുടെ കടുത്ത ശബ്ദമുയര്‍ന്ന ഇടുക്കി സിപിഎം ജില്ല സമ്മേളനത്തില്‍ സമവായം. വി എസ് അനുകൂലികളായ ചിലരെ ജില്ലാക്കമ്മറ്റിയില്‍ നില നിര്‍ത്താന്‍ തീരുമാനിച്ചതോടെയാണ് സമവ… Read More
കെ.കെ ജയചന്ദ്രന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി; കാസര്‍കോട് സതീഷ് ചന്ദ്രന് തുടരും Story Dated: Sunday, January 11, 2015 01:07ഇടുക്കി : സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയായി കെ.കെ ജയചന്ദ്രനെ തെരഞ്ഞെടുത്തു. സ്ഥാനമൊഴിയുന്ന എം.എം മണിയ്ക്ക് പകരമായാണ് കെ.കെ ജയചന്ദ്രനെ ഐക്യകണ്ഠേന തെരഞ്ഞെടുത്തത്. ഉടുമ്പഞ്… Read More
ഫെയ്സ്ബുക്കില്‍ ലൈക്ക് പത്തുലക്ഷമായി; നന്ദി പറഞ്ഞ് മമതാ ബാനര്‍ജി Story Dated: Sunday, January 11, 2015 11:25കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി തന്റെ ഫെയ്സ്ബുക്ക് ആരാധകരോട് നന്ദി പറഞ്ഞു. മമതയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിന് പത്ത് ലക്ഷത്തില്‍ അധികം ലൈക്ക് ലഭിച്ചതി… Read More
നൈജീരിയയില്‍ തീവ്രവാദി ആക്രമണത്തില്‍ 20 മരണം; ചാവേറായത് 10 വയസുകാരി Story Dated: Sunday, January 11, 2015 11:22മൈദുഗുരി: നൈജീരിയയില്‍ തിരക്കുള്ള ചന്തയില്‍ ബോകോ ഹറാം തീവ്രവാദികള്‍ നടത്തിയ സ്ഫോടനത്തില്‍ മരണമടഞ്ഞത് 20 പേര്. പത്ത് വയസുകാരിയെ ചാവേറാക്കിയായിരുന്നു ആക്രമണം. അനേകം പേര്‍ക്ക… Read More