121

Powered By Blogger

Tuesday, 17 February 2015

കണ്ണ് നിറഞ്ഞ് യജമാനന്‍ വഴിയില്‍ ഉപേക്ഷിച്ച നായ









Story Dated: Tuesday, February 17, 2015 02:38



mangalam malayalam online newspaper

ഉപേക്ഷിക്കപ്പെട്ട നായ കരഞ്ഞു കൊണ്ട് യജമാനനെ കാത്തിരിക്കുന്ന ചിത്രം മൃഗസ്‌നേഹികളുടെ കണ്ണ് നനയിച്ചു. ഇംഗ്ലണ്ടിലെ ഈസ്റ്റ്‌ബേണ്‍ റെയില്‍വേ സ്‌റ്റേഷന് മുന്നിലാണ് നിസഹായനായി കരഞ്ഞു കൊണ്ടിരിക്കുന്ന നായ്ക്കുട്ടിയെ കണ്ടെത്തിയത്. ബുള്‍ ടെറിയര്‍ ഇനത്തില്‍പ്പെട്ട നായയെ ഈസ്റ്റ്‌ബേണ്‍ റെയില്‍വേ സ്‌റ്റേഷന് മുന്നില്‍ കെട്ടിയിട്ട ശേഷം യജമാനന്‍ രക്ഷപെടുകയായിരുന്നു.


ഒരു പാത്രം വെള്ളം മാത്രം മുന്നില്‍ വച്ച് കൊടുത്ത ശേഷമാണ് ക്രൂരനായ യജമാനന്‍ നായയെ ഉപേക്ഷിച്ച് കടന്നത്. ഏറെ നേരം കാത്തിരുന്നിട്ടും തന്നെ കൂട്ടിക്കൊണ്ട് പോകാന്‍ യജമാനന്‍ എത്താത്തതിനെ തുടര്‍ന്ന് അവന്‍ കരയാന്‍ തുടങ്ങി. ഏകനായിരുന്ന് കണ്ണീരൊഴുക്കുന്ന നായയുടെ ചിത്രം ബ്രിട്ടീഷ് മാധ്യമങ്ങള്‍ പുറത്തുവിട്ടു. മാധ്യമങ്ങളിലൂടെ വിവരം അറിഞ്ഞതിനെ തുടര്‍ന്ന് ഡോഗ് വാര്‍ഡന്‍സ് എത്തി നായയെ ഏറ്റെടുത്തു.


അവന്റെ യജമാനനെ കണ്ടെത്തി നായയെ കൈമാറാമെന്ന പ്രതീക്ഷയിലാണ് ഡോഗ് വാര്‍ഡന്‍സ് അധികൃതര്‍. ഉപേക്ഷിക്കാന്‍ മടികാണിക്കാത്ത യജമാനന്‍ എത്തിയില്ലെങ്കില്‍ പുതിയ ഉടമയെ കണ്ടെത്താനും അധികൃതര്‍ ശ്രമിക്കുന്നുണ്ട്. ഈ മാസം 11നാണ് നായയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഒരു മണിക്കൂറിലധികം അവന്‍ യജമാനനെ കാത്തിരുന്നു. ഒടുവില്‍ വഴിയാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഈസ്റ്റ്‌ബേണ്‍ കൗണ്‍സില്‍ അധികൃതര്‍ നായയെ മൃഗസംരക്ഷണ പ്രവര്‍ത്തകര്‍ക്ക് കൈമാറുകയായിരുന്നു.











from kerala news edited

via IFTTT