121

Powered By Blogger

Tuesday, 17 February 2015

യുക്മ മിഡ്‌ലാണ്ട്‌സ് റീജണല്‍ കമ്മിറ്റിയുടെ പ്രഥമ യോഗം ലെസ്റ്ററില്‍ നടന്നു







പുതുതായി തിരഞ്ഞെടുക്കപ്പെട്ട 2015-2017 വര്‍ഷത്തെ യുക്മ മിഡ്‌ലാണ്ട്‌സ് റീജണല്‍ നിര്‍വാഹക സമിതിയുടെ പ്രഥമ യോഗം 15.02.2015 ഞായാറാഴ്ച ലെസ്റ്ററില്‍ വച്ച് നടന്നു. റീജണല്‍ പ്രസിഡണ്ട് ജയകുമാര്‍ നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ യുക്മ മുന്‍ നാഷണല്‍ പ്രസിഡണ്ട് വിജി കെ പി,മുന്‍ റീജണല്‍ പ്രസിഡണ്ട് റോയി ഫ്രാന്‍സിസ്,സെക്രട്ടറി പീറ്റര്‍ ജോസഫ്,ട്രഷറര്‍ കുരുവിള തോമസ്,ചാരിറ്റി കോ ഓര്‍ഡിനെറ്റര്‍ ലിജോ ജോണ്‍ എന്നിവരെ ആദരിക്കുകയും, പുതുതായി തിരഞ്ഞെടുക്കപ്പെട്ട നാഷണല്‍ വൈസ് പ്രസിഡണ്ടുമാരായ മാമ്മന്‍ ഫിലിപ്പ്,ബീന സെന്‍സ് എന്നിവരെ അനുമോദിക്കുകയും ചെയ്തു.

ഈ വര്‍ഷത്തെ ബാഡ്മിന്‍ഡണ്‍/സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ മെയ് 31 നു മുന്‍പ് നടത്തുവാന്‍ തീരുമാനിച്ച കമ്മിറ്റി ഇത് സംബന്ധിച്ച ക്രമീകരണങ്ങള്‍ നടത്തുവാന്‍ സെക്രട്ടറി ഡിക്‌സ് ജോര്‍ജ്, സ്‌പോര്‍ട്‌സ് കോ ഓര്‍ഡിനെറ്റര്‍ പോള്‍ ജോസഫ് എന്നിവരെ ചുമതലപ്പെടുത്തി.യുക്മ ന്യൂസിന്റെ പ്രചാരം അംഗ സംഘടനകളില്‍ എത്തിക്കുന്നതിനായി നാഷണല്‍ കമ്മിറ്റിയുടെ മാര്‍ഗരേഖകള്‍ നടപ്പിലാക്കുവാനും കമ്മിറ്റി തീരുമാനിച്ചു.


സാമ്പത്തിക സ്‌ത്രോതസുകളെയും ചിലവുകളെയും സംബന്ധിച്ച രൂപരേഖ കമ്മിറ്റിക്ക് മുന്‍പാകെ ട്രഷറര്‍ സുരേഷ് കുമാര്‍ അവതരിപ്പിച്ചു. റീജനെ സംബന്ധിക്കുന്ന വിഷയങ്ങള്‍ നാഷണല്‍ കമ്മിറ്റിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുവാന്‍ നാഷണല്‍ കമ്മിറ്റി അനീഷ് ജോണിനെ ചുമതലപ്പെടുത്തി. യുക്മയുടെ സമാന്തര സംഘടനയുമായി യാതൊരുവിധ വിട്ടുവീഴ്ചയ്ക്കും തയ്യാറാകേണ്ടെന്ന് യോഗം ഏകകണ്ഠമായി തീരുമാനിച്ചു.


വൈസ് പ്രസിഡണ്ട് എബി ജോസഫ്‌ജോയിന്റ് സെക്രട്ടറി മെന്റെക്‌സ് ജോസഫ്,ആര്‍ട്‌സ് കോ ഓര്‍ഡിനെറ്റര്‍ സന്തോഷ് തോമസ്, സ്‌പോര്‍ട്‌സ് കോ ഓര്‍ഡിനെറ്റര്‍ പോള്‍ ജോസഫ്, ചാരിറ്റി കോ ഓര്‍ഡിനെറ്റര്‍ ജോണ്‍സണ്‍ യോഹന്നാന്‍,റീജണല്‍ എക്‌സിക്യുട്ടിവ് അംഗങ്ങളായ ലിയോ ഇമ്മാനുവല്‍ ,നോബി ജോസ് എന്നിവര്‍ സംബന്ധിച്ചു.





വാര്‍ത്ത അയച്ചത് ജെയിംസ് ജോസഫ്‌










from kerala news edited

via IFTTT