Story Dated: Tuesday, February 17, 2015 05:01
തിരുച്ചിറപ്പള്ളി: തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളി വിമാനത്താവളത്തില്‍ വ്യാജ ബോംബ് ഭീഷണി. വിമാനത്താവളത്തില്‍ സ്‌ഥാപിച്ചിരിക്കുന്ന ബോംബ് രാവിലെ 8ന് പൊട്ടിത്തെറിക്കുമെന്ന ഫോണ്‍ സന്ദേശമാണ് വിമാനത്താവളത്തിലെ ടെര്‍മിനല്‍ മാനേജര്‍ക്ക് ലഭിച്ചത്. പുലര്‍ച്ചെ 4.25ന് എത്തിയ സന്ദേശത്തെ തുടര്‍ന്ന് വിമാനത്താവളത്തില്‍ എത്തിയ പോലീസും ബോംബ് സ്‌ക്വാഡും തെരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഭീഷണി വ്യാജമെന്ന് സ്‌ഥിരീകരിച്ച പോലീസ് സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമാക്കി. തഞ്ചാവൂര്‍ ജില്ലയിലെ തിരുക്കാട്ടുപള്ളിതില്‍ നിന്നാണ് സന്ദേശമെത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഭീഷണി സന്ദേശം കൈമാറാനായി ഉപയോഗിച്ച മൊബൈല്‍ നമ്പര്‍ മുബാരക്ക് ഹുസൈന്‍ എന്നായാളുടെ കടയില്‍ നിന്നും വിറ്റതാണെന്നും അന്വേഷണത്തില്‍ വ്യക്‌തമാക്കി. ഇയാള്‍ വിവിധ ടെലികോം കമ്പനികളുടെ സിം കാര്‍ഡുകള്‍ വില്‍ക്കുന്ന വ്യക്‌തിയാണെന്നും യഥാര്‍ത്ത പ്രതിയെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
from kerala news edited
via IFTTT