Story Dated: Tuesday, February 17, 2015 07:20
ന്യൂഡല്‍ഹി: നിലവിലെ ലോകചാമ്പ്യന്‍മാരായ ഇന്ത്യയ്‌ക്ക് കിരീടം നിലനിര്‍ത്താനുള്ള ശേഷിയുണ്ടെന്ന് മുന്‍ കോച്ച് ഗ്യാരി ക്രിസ്‌റ്റണ്‍. എല്ലാവരും ഇന്ത്യയെ എഴുതിത്തള്ളിയിരിക്കുകയാണ്. എന്നാല്‍ അത് അത്ര നിസാരമായി എഴുതിത്തള്ളാനാകുന്ന ടീമല്ല ഇന്ത്യയെന്ന് ഗ്യാരി ക്രിസ്‌റ്റണ്‍ പറഞ്ഞു. നോക്കൗട്ട് ഗെയിമുകള്‍ കളിക്കേണ്ടത് എങ്ങനെയെന്ന് ഇന്ത്യയ്‌ക്ക് അറിയാം.
കോഹ്ലി, റെയ്‌ന, ധോണി എന്നിവര്‍ ലോകകിരീടം നേടിയതിന്റെ അനുഭവ പരിചയമുള്ള താരങ്ങളാണ്. സമ്മര്‍ദ്ദ സാഹചര്യങ്ങള്‍ എങ്ങനെ നേരിടണമെന്ന് അവര്‍ക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിവുള്ള യുവതാരങ്ങള്‍ ഇന്ത്യന്‍ ടീമിന്റെ ശക്‌തിയാണെന്നും ക്രിസ്‌റ്റണ്‍ പറഞ്ഞു.
എല്ലാ ടീമിനും ശക്‌തിയും ദൗര്‍ബല്യമുണ്ട്. അത് തിരിച്ചറിഞ്ഞ് ഗെയിം പ്ലാന്‍ തയ്യാറാക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഈ ലോകകപ്പില്‍ ഇന്ത്യയ്‌ക്ക് പുറമെ ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക, ന്യൂസിലന്‍ണ്ട് എന്നീ രാജ്യങ്ങള്‍ക്കും ഗ്യാരി ക്രിസ്‌റ്റണ്‍ കീരീട സാധ്യത കല്‍പ്പിക്കുന്നു.
from kerala news edited
via IFTTT