121

Powered By Blogger

Tuesday, 17 February 2015

മതസൗഹാര്‍ദം ഇന്ത്യന്‍ സംസ്‌കാരമെന്ന്‌ മോഡി; മതവിശ്വാസം വ്യക്‌തിസ്വാതന്ത്രം









Story Dated: Tuesday, February 17, 2015 02:46



mangalam malayalam online newspaper

ന്യൂഡല്‍ഹി : മതസൗഹാര്‍ദം ഇന്ത്യന്‍ സംസ്‌കാരമാണെന്ന്‌ പ്രധാനമന്ത്രി നരേന്ദ്രമോഡി. മതസ്വാതന്ത്ര്യം ഹനിക്കാന്‍ ആരെയും അനുവദിക്കില്ല. ബുദ്ധന്റെയും ഗാന്ധിയുടെയും നാട്ടില്‍ മതവിദ്വേഷം പാടില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. സ്വന്തം വിശ്വാസം പാലിക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യം ഉറപ്പാക്കും. ഏതു വിശ്വാസവും സ്വീകരിക്കാന്‍ വ്യക്‌തിപരമായ അവകാശമുണ്ടെന്ന്‌ പറഞ്ഞ പ്രധാനമന്ത്രി മതങ്ങള്‍ക്കെതിരെ നടന്ന എല്ലാ ആക്രമണങ്ങളെയും അപലപിച്ചു. എല്ലാ മതങ്ങള്‍ക്കും തുല്യമായ സ്വാതന്ത്രവും ബഹുമാനവും നല്‍കും. ഡല്‍ഹിയില്‍ ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചനെയും എവുപ്രാസ്യമ്മയെയും വിശുദ്ധരായി ഉയര്‍ത്തിയതിന്റെ ദേശീയതല ആഘോഷ സമാപനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.


വിശുദ്ധരായ ചാവറ കുര്യാക്കോസ്‌ ഏലിയാസച്ചനെയും എവുപ്രാസ്യമ്മയെയും ജീവിതം ക്രിസ്‌ത്യന്‍ സമുദായത്തിനു മാത്രമല്ല മറ്റു ജനങ്ങള്‍ക്കും മാതൃകയാണ്‌. ഡല്‍ഹിയില്‍ പള്ളി ആക്രമിച്ചവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും മോഡി പറഞ്ഞു. ക്രൈസ്‌തവ ദേവലയങ്ങള്‍ക്കു നേരെ ഡല്‍ഹിയില്‍ തുടര്‍ച്ചയായി ഉണ്ടായ ആക്രമണങ്ങളുടെയും ഘര്‍വാപസി അടക്കമുള്ള വിവാദങ്ങള്‍ക്കും ശേഷം ആദ്യമായാണ്‌ പ്രധാനമന്ത്രി നരേന്ദ്രമോദി കത്തോലിക്ക സഭയുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്‌.


എല്ലാ മതങ്ങളിലും സത്യമുണ്ട്‌. പരസ്‌പര ബഹുമാനത്തോടെയും സംയമനത്തോടെയും എല്ലാ മത വിഭാഗങ്ങളും പ്രവര്‍ത്തിക്കമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.










from kerala news edited

via IFTTT